Malayalam
മകള്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത് മുതല്‍ അമ്മയുടെ പണി എന്താണെന്ന് കണ്ടോ! വീഡിയോയുമായി അമലയുടെ അമ്മ
മകള്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത് മുതല്‍ അമ്മയുടെ പണി എന്താണെന്ന് കണ്ടോ! വീഡിയോയുമായി അമലയുടെ അമ്മ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകള്‍ക്ക് സൈബര്‍ ആക്രമണങ്ങളും ഏല്‍ക്കാറുണ്ട്.എന്നാല്‍ അതൊന്നും അമല ചെവി കൊള്ളാറില്ല.
ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ നായിക അമല പോള്‍. കഴിഞ്ഞ ദിവസമാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത അമല ആരാധാകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുതിയ വിശേഷം താരം പങ്കിട്ടത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം… എന്നാണ് അമല കുറിച്ചത്. മറ്റേര്‍ണിറ്റി ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അമലയുടെ പോസ്റ്റ്.
ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പം കടല്‍ തീരത്ത് പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ചിത്രങ്ങളാണ് അമല പങ്കുവെച്ചത്. താരങ്ങളടക്കം നിരവധി പേരാണ് അമലയ്ക്കും ജഗതിനും ആശംസകളുമായി എത്തിയത്. കഴിഞ്ഞ നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്റെ വിവാഹം. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന്റെ ഓളം കെട്ടടങ്ങുന്നതിന് മുമ്പേയാണ് പുതിയ സന്തോഷം.
ഇത്രയും കാലം സിനിമയും ഫിറ്റ്‌നസും ആട്ടവും പാട്ടുമൊക്കെയായി നടന്നിരുന്ന ആളാണ് അമല പോള്‍. ഇനി കുറച്ചുനാള്‍, അതൊക്കെ ഒന്ന് മാറ്റിവച്ച് കുഞ്ഞുവാവ വരുന്നതുവരെ അത്രത്തോളം പരിപാലനവും ശ്രദ്ധയും നല്‍കിയുള്ള ജീവിതമാകും അമലയ്ക്കും ഭര്‍ത്താവ് ജഗത് ദേശായിക്കും. അവര്‍ക്കൊപ്പം കൂടാന്‍ അമലയുടെ അമ്മയും തയാറെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അമല.
മകള്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത് മുതല്‍ അമ്മയുടെ പണി എന്താണെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. കയ്യിലുള്ള മൊബൈലിലൂടെ കിട്ടാവുന്ന കാര്യങ്ങളെല്ലാം കണ്ടും കേട്ടും പഠിക്കുകയാണ് അമ്മ. ഗര്‍ഭിണിയായ മകള്‍ക്ക് ആവശ്യമായ തയാറെടുപ്പുകള്‍ എന്തെല്ലാമെന്നും, വയറ്റില്‍ വളരുന്ന കുഞ്ഞുവാവയ്ക്ക് ആവശ്യമായത് എന്തൊക്കെയാണ് എന്നതൊക്കെയാണ് അമ്മ തിരയുന്നത്. അമ്മ ഓരോന്ന് കേട്ട് പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോയാണ് അമല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് രസമാണ് എന്ന് പറഞ്ഞാണ് അമലയുടെ പോസ്റ്റ്. എല്ലാം അമ്മ കൃത്യമായി നോട്ട് ചെയ്യുന്നുണ്ടെന്നും അമല പറയുന്നു. ഭര്‍ത്താവ് ജഗത് ദേശായിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അമലയുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിട്ടുണ്ട്. മകളുടെ കുഞ്ഞിനായി മികച്ചതെല്ലാം ഒരുക്കണം എന്ന ചിന്തയിലാണ് ഈ പ്രായത്തിലും അമ്മയുടെ പഠനം എന്നാണ് ആരാധകര്‍ പറയുന്നത്.
പോള്‍ വര്‍ഗീസിന്റെയും ആനിസ് പോളിന്റെയും മകളാണ് അമല പോള്‍. അമലയെ കൂടാതെ ഒരു മകനുമുണ്ട്. അതേസമയം നവംബര്‍ നാലിനാണ് അമലയും ജഗതും വിവാഹിതരായത്. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് പ്രപ്പോസല്‍ വീഡിയോ ഇരുവരും പുറത്തുവിട്ടത്. പിന്നീട് എല്ലാം ദ്രുതഗതിയിലായിരുന്നു.
ജഗത് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് താരം ആദ്യം പങ്കുവെച്ചിരുന്നത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ജഗദിന്റെ പോസ്റ്റ്. ‘മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളിനായിരുന്നു പ്രൊപ്പോസല്‍. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇരുവരുടെയും വിവാഹം കഴിഞ്ഞ വിവരമാണ് പുറത്തെത്തിയത്. അമല പോള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകനായ എഎല്‍ വിജയ്‌നെ ആണ് നടി നേരത്തെ വിവാഹം ചെയ്തത്. എന്നാല്‍ 2014 ല്‍ വിവാഹിതരായ ഇരുവരും 2017 ല്‍ വേര്‍പിരിഞ്ഞു. ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ് അമലയുടേതായി ഇനി റിലീസിനെത്തുന്ന ചിത്രം.
