Malayalam Breaking News
ബി ജെ പി യുമായി യാതൊരു ബന്ധവും ഇല്ല ; നന്ദി ശശി തരൂരിനോട് മാത്രം – ശ്രീശാന്ത്
ബി ജെ പി യുമായി യാതൊരു ബന്ധവും ഇല്ല ; നന്ദി ശശി തരൂരിനോട് മാത്രം – ശ്രീശാന്ത്
ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെ ബി സി സി ഐ ആജിവാനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു .എന്നാൽ ശ്രീശാന്ത് ആറുവര്‍ഷത്തിന് ശേഷം അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ തിരുവനന്തപും എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീശാന്ത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലായിരുന്ന ശശി തരൂരിനെ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അദ്ദേഹത്തിന്റെ വസതിയിലെത്തി ശ്രീശാന്ത് നന്ദി അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വ്യക്തിയാണ് തരൂര്‍ എന്ന് താരം വ്യക്തമാക്കി.ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് ശേഷം താന്‍ ആദ്യമായി കാണുന്ന വ്യക്തിയാണ് ശശിതരൂര്‍. വ്യക്തി എന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ആദരവും ബഹുമാനവുമുണ്ട്.
തനിക്ക് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ശശിതരൂരാണ്. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് നീക്കാനും അദ്ദേഹം ബിസിസിഐയോട് ആവശ്യപ്പെട്ടു.
താന്‍ ഏറെ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ അദ്ദേഹം തനിക്കൊപ്പം നിന്നു. അതിനുള്ള നന്ദി പറയാനാണ് ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അരികില്‍ എത്തിയതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
മധുരപലഹാരങ്ങളുമായാണ് ശ്രീശാന്ത് തരൂരിനെ കാണാന്‍ എത്തിയത്. വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയോട് തരൂര്‍ ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ബിജെപി ബന്ധത്തെക്കുറിച്ച് തരൂര്‍ ശ്രീശാന്തിനോട് ആരാഞ്ഞു. എന്നാല്‍ ബിജെപിയുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് താരം വ്യക്തമാക്കി.
ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമുണ്ടാവില്ല. സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ല. ഇനി പൂര്‍ണ്ണമായും കളിയില്‍ ശ്രദ്ധിക്കാനാണ് താല്പര്യമെന്നും ശ്രീശാന്ത് തരൂരിനോട് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിംങ് എംഎല്‍എയായ വിഎസ് ശിവകുമാറിനെതിരെയായിരുന്നു ബിജെപി ടിക്കറ്റില്‍ ശ്രീശാന്ത് മത്സരിച്ചത്. എല്‍ഡിഎഫിലെ ആന്റണി രാജുവിനെ പരാജയപ്പെടുത്തി 10902 വോട്ടിന് ശിവകുമാര്‍ ജയിച്ചപ്പോള്‍ ശ്രീശാന്തിന് 34764 വോട്ടായിരുന്നു ശ്രീശാന്തിന് ലഭിച്ചത്.
36 വയസ്സായെങ്കിലും വീണ്ടും തനിക്കു പഴയപോലെ കളിക്കളത്തിൽ തിരിച്ചെത്തി കളിക്കാനുകുമെന്നും ബി സി സി ഐ തനിക്ക് ഏർപ്പെടുത്തിയ വിലക്ക് ഇതോടെ മാറ്റുമെന്നുമെന്നാണ് ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ശ്രീശാന്തിന്റെ പ്രതീക്ഷ .ഈ പ്രതീക്ഷ സഭലമാകട്ടെ എന്ന് തന്നെ ആണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത് .
sreesanth about sasi tharoor M P
