Malayalam Breaking News
എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുള്ളത് രണ്ടു വിവാഹം !! ഭാര്യ സമ്മതിച്ചാൽ രണ്ടാം കെട്ടിനും ഞാൻ റെഡിയെന്ന് ശ്രീശാന്ത്…
എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുള്ളത് രണ്ടു വിവാഹം !! ഭാര്യ സമ്മതിച്ചാൽ രണ്ടാം കെട്ടിനും ഞാൻ റെഡിയെന്ന് ശ്രീശാന്ത്…
എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുള്ളത് രണ്ടു വിവാഹം !! ഭാര്യ സമ്മതിച്ചാൽ രണ്ടാം കെട്ടിനും ഞാൻ റെഡിയെന്ന് ശ്രീശാന്ത്…
സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസ് അപ്രതീക്ഷിതമായ ട്വിസ്റ്റും രസകരമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ്. മലയാളിയെ ക്രിക്കറ്റർ ശ്രീശാന്തും മത്സരരംഗത്തുണ്ട്. ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുകയാണെങ്കിലും ശ്രീശാന്തിന്റെ തിരിച്ചുവരവ് ആരാധകര്‍ കാത്തിരിക്കുകയാണ്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചപ്പോഴും അത്ര നല്ല പിന്തുണയല്ല താരത്തിന് ലഭിച്ചത്. ഇതിനിടയിലാണ് താരം ബിഗ് ബോസില്‍ എത്തിയത്.
മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷനില്‍ വന്നതിന് പിന്നാലെയായാണ് ശ്രീശാന്ത് സീക്രട്ട് റൂമിലേക്കെത്തിയത്. നേരത്തെ തന്നെ ഇവിടേക്കെത്തിയ അനൂപ് ജലോട്ടയ്ക്ക് ഇതോടെയാണ് സന്തോഷമായത്. ഇരുവരും പരിപാടിയില്‍ നിന്നും പുറത്തായെന്ന തരത്തിലാണ് മറ്റുള്ളവര്‍ കരുതിയത്. സീക്രട്ട് റൂമില്‍ നിന്നും ഇവര്‍ ബിഗ് ഹൗസിലേക്ക് തിരികെയെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീക്രട്ട് റൂമില്‍ നിന്നും ബിഗ് ഹൗസിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിനിടയിലാണ് ശ്രീ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
എന്നാല്‍ വീണ്ടും വിവാഹം കഴിക്കുന്നത് ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം താന്‍ കുടുംബത്തെയും മക്കളെയും വല്ലാതെ മിസ്സ് ചെയ്യുന്നതായും താരം പറഞ്ഞിരുന്നു. ശ്രീക്കൊപ്പം ഭുവനേശ്വരിയും പരിപാടിയിലേക്കെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കണ്ട സന്തോഷവും ഭാര്യ പങ്കുവെച്ചിരുന്നു.
Sreesanth about his second marriage
