Malayalam Breaking News
മോഹൻലാൽ മാന്യത കാണിച്ചില്ല; ബാബുരാജ് അപമാനിച്ചു !! WCC അംഗങ്ങൾ വാർത്താസമ്മേളനം നടത്തുന്നു… മീ ടൂ മലയാളത്തിലേക്കുമോ ?!
മോഹൻലാൽ മാന്യത കാണിച്ചില്ല; ബാബുരാജ് അപമാനിച്ചു !! WCC അംഗങ്ങൾ വാർത്താസമ്മേളനം നടത്തുന്നു… മീ ടൂ മലയാളത്തിലേക്കുമോ ?!
മോഹൻലാൽ മാന്യത കാണിച്ചില്ല; ബാബുരാജ് അപമാനിച്ചു !! WCC അംഗങ്ങൾ വാർത്താസമ്മേളനം നടത്തുന്നു… മീ ടൂ മലയാളത്തിലേക്കുമോ ?!
ഇനി നിശബ്ദരായിരുന്നിട്ട് കാര്യമില്ല എന്ന് വ്യക്തമാക്കി രേവതിയും പാർവതിയും. ആക്രമിക്കപ്പെട്ട നടിക്ക് എഎംഎംഎ സംഘടനയിൽ നിന്ന് നീതി ലഭിച്ചില്ല. എഎംഎംഎ സംഘടനാ പ്രസിഡന്റ് മോഹങ്ങളിലും ഭാരവാഹികൾക്കും എതിരെ ആഞ്ഞടിച്ചാണ് വിമൻ ഇൻ സിനിമാ കളക്ടീവ് പത്രസമ്മേളനം ആരംഭിച്ചത്. തങ്ങൾക്ക് എഎംഎംഎയിൽ സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല എന്ന് നടി പാർവതി വ്യക്തമാക്കി.
മോഹൻലാൽ നടത്തിയ വാർത്താസമ്മേളനത്തിൽ തങ്ങളെ അപമാനിച്ചെന്ന് നടിമാർ ആരോപിച്ചു. തങ്ങളെ ‘നടിമാർ’ എന്ന് മാത്രമാണ് അഭിസംബോധന ചെയ്തത്. ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തോ എന്നുള്ള തങ്ങളുടെ ചോദ്യത്തിന് ഇത് വരെ വ്യക്തമായ മറുപടിയില്ലെന്ന് പത്മപ്രിയ ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി വെച്ച നടിമാർക്കും ഭരണഘടനാപരമായ പിന്തുണ ലഭിച്ചില്ലെന്നും നടി ആരോപിച്ചു. ആക്രമിക്കപ്പെട്ട നടി സംഘടനക്ക് പുറത്തും ആരോപണ വിധേയൻ സംഘടനക്ക് ഉള്ളിൽ ആയെന്ന് പത്മപ്രിയ വ്യക്തമാക്കി.
മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനയുടെ കൊച്ചിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് എഎംഎംഎക്കെതിരെ പ്രതികരിച്ചത്. പ്രമുഖ താരങ്ങളായ രേവതി, ദീദി ദാമോദരൻ, പത്മപ്രിയ, പാർവതി, സജിത മഠത്തിൽ, അഞ്ജലി മേനോൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദിലീപ് വിഷയത്തിൽ എഎംഎംഎയുടെ മെല്ലെപ്പോക്കാണ് ഡബ്ള്യുസിസിയെ പത്രസമ്മേളനം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. രണ്ടു പ്രാവശ്യം കത്ത് കൊടുത്തിട്ടും ഡബ്ള്യുസിസിക്ക് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. എഎംഎംഎയിൽ നിന്ന് കൂട്ടരാജിയുണ്ടാകുമെന്നും സൂചനയുണ്ട്. ‘മീ ടൂ’ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് ഈ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് എൻ.എസ് മാധവൻ രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
Journalist friends in Ernakulam, don’t skip WCC press meet today at 4 pm, at Ernakulam Press Club. A little bird says this could be big. #Metoo
— N.S. Madhavan (@NSMlive) October 13, 2018
WCC members new press conference