“പ്രേം നസീർ സുന്ദരനാണ്,എന്ന് വച്ച് അദ്ദേഹത്തിന്റെ അടുക്കളക്കാരനും ആ സൗന്ദര്യം തന്നെ ആവശ്യമുണ്ടോ?” – ആ ഒറ്റ ചോദ്യത്തോടെ ശ്രീനിവാസന്റെ ജീവിതം തന്നെ മാറി മറിഞ്ഞു !!!

മലയാള സിനിമയുടെ പഴയ രീതികളെ പൊളിച്ചെഴുതിയ ആളാണ് ശ്രീനിവാസൻ. മലയാളികളുടെ പൊതു സ്വഭാവത്തെ നിശിതമായി തന്റെ സിനിമകളിലൂടെ വിമർശിച്ച ശ്രീനിവാസൻ ഏറ്റവും പ്രശംസിക്കപെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് തളത്തിൽ ദിനേശൻ . ആ കഥാപാത്രത്തിന്റെ ഒരു പ്രധാന പ്രശ്നമായിരുന്നു അപകർഷതാബോധം . നന്നേ കറുത്തിട്ടാണ് , പൊക്കവും കമ്മിയാണ് എന്ന ഡയലോഗ് ശ്രീനിവാസന്റെ സ്വന്തം ചിന്താഗതിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ശ്രീനിവാസൻ.
എനിക്കങ്ങാനൊരു ചിന്തയേയില്ല. അത് ആ കഥാപാത്രത്തിനുവേണ്ടിമാത്രം എഴുതിയതാണ്. സത്യം പറഞ്ഞാല്‍ എന്റെ സൗന്ദര്യമില്ലായ്മ ഒരിക്കലും എന്റെ വിഷയമായിരുന്നില്ല. സൗന്ദര്യം വിഷയമാകുന്ന ഒരു സ്ഥലത്തുനിന്നും സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ ഞാന്‍ പിന്തള്ളപ്പെട്ടിട്ടില്ല. പണ്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ ഞാന്‍ അപേക്ഷ അയച്ചു. ഒപ്പം ഒരു ഫോട്ടോയും വെച്ചിരുന്നു. ഫോട്ടോ കണ്ട സ്ഥാപനമേധാവി എനിക്ക് എഴുതി: ‘ഈ ഫോട്ടോകണ്ടാല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം കിട്ടില്ല’. അതിന് ഞാന്‍ അദ്ദേഹത്തിന് മറുപടിയെഴുതി:
‘പ്രേംനസീര്‍ സുന്ദരനാണ്. അദ്ദേഹം ബംഗ്ലാവിലാണ് താമസിക്കുന്നത്. സിനിമയില്‍ നായകനും അദ്ദേഹമാണ്. പക്ഷേ, അദ്ദേഹത്തിന്റെ അടുക്കളക്കാരനും ആ സൗന്ദര്യം തന്നെ ആവശ്യമുണ്ടോ?’ കത്തുവായിച്ച ഉടനെ എനിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ചു. അതുകൊണ്ട് തളത്തില്‍ ദിനേശന്റെ ആകുലത എന്റെ ആകുലതയല്ല. ശ്രീനിവാസൻ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...