Malayalam Breaking News
ബിഗ് ബോസ് സ്‌ക്രിപ്റ്റടോ? പേളിയുമായുള്ള പ്രണയം വെറും തിരക്കഥയോ….? സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്
ബിഗ് ബോസ് സ്‌ക്രിപ്റ്റടോ? പേളിയുമായുള്ള പ്രണയം വെറും തിരക്കഥയോ….? സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്
ബിഗ് ബോസ് സ്‌ക്രിപ്റ്റടോ? പേളിയുമായുള്ള പ്രണയം വെറും തിരക്കഥയോ….? സത്യം തുറന്ന് പറഞ്ഞ് ശ്രീനിഷ്
മലയാളത്തിലെ ഏറ്റവും ജനകീയമായൊരു റിയാലിറ്റി ഷോയായിരുന്നു മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ്. സാബു മോന്‍ ആയിരുന്നു സീസണ്‍ വണ്ണിലെ ബിഗ് ബോസ് വിജയി. പേളി മാണി ഫസ്റ്റ് റണ്ണറപ്പും. മൂന്നാം സ്ഥാനം ഷിയാസ് കരീമും നാലാം സ്ഥാനം ശ്രീനിഷ് അരവിന്ദും അഞ്ചാം സ്ഥാനം അരിസ്റ്റോ സുരേഷും പങ്കിട്ടു.
ബിഗ് ബോസ് ഷോയ്ക്ക് തുടക്കത്തില്‍ വലിയ ജനപിന്തുണയില്ലായിരുന്നെങ്കിലും പതിയെ ഷോയ്ക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ പേളി ശ്രീനിഷ് പ്രണയവും ബിഗ് ബോസില്‍ പടര്‍ന്നു. ആളുകള്‍ക്കിടയിലും ഇരുവരുടെയും പ്രണയം വലിയ ചര്‍ച്ചയായി. എന്നാല്‍ ഇരുവരുടെയും പ്രണയം സ്‌ക്രിപ്റ്റ്ഡ് ആണോയെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ അല്ലയോയെന്ന് ശ്രീനിഷ് വെളിപ്പെടുത്തുന്നു. അതുപോലെ തന്റെ പ്രണയവും വെറുമൊരു തിരക്കഥ മാത്രമായിരുന്നോ അതോ യഥാര്‍ത്ഥ പ്രണയം തന്നെയായിരുന്നോ എന്നും ശ്രീനിഷ് വ്യക്തമാക്കുന്നു.
ബിഗ് ബോസ് ഹൗസിലെ കൂള്‍ കണ്ടസ്റ്റന്റായിരുന്നു ശ്രീനിഷ്. ഷോയ്ക്ക് ശേഷം താരം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ്പറയുന്നു. ഹൗസിലെ പേളി-ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ല. ഇത് സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍ സത്യമില്ല.
നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തന്നെ ഞാനും പേളിയും ഭാവി കാര്യങ്ങളെക്കുറിച്ച് ഇനി ആലോചിക്കും. ആ വീടിനകത്ത് ആരും തിരക്കഥ അനുസരിച്ചല്ല ജീവിച്ചത്. എല്ലാവരും സത്യസന്ധമായാണ് പെരുമാറിയത്. പേളിയായിരുന്നു എന്റെ ബലം. അപരിചതമായ ഒരു സ്ഥലത്ത് ജീവിക്കുന്ന പോലെ എനിക്ക് തോന്നിയില്ല. അത് സ്വന്തം വീട് പോലെയായിരുന്നു. പേളി എല്ലാവരെയും നന്നായി ശ്രദ്ധിക്കുന്ന വ്യക്തിയാണ്. മനസ്സില്‍ ഒന്നും വയ്ക്കുകയില്ല. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന സ്വഭാവമാണ്. അതൊക്കെയായിരിക്കും പേളിയെ ഇഷ്ടപ്പെടാന്‍ കാരണം. തനിക്കും പേളിക്കും പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാനും ശ്രീനിഷ് മറന്നില്ല.
Sreenish reveals his affair is scripted or not