അവൾ തങ്കം പോലുള്ള കുട്ടിയായിരുന്നു; വിവാഹത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ച ബന്ധം പക്ഷെ തകർന്നു പോയി !! നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് ശ്രീനിഷ്…
ലോകമെമ്പാടും വിവിധ ഭാഷകളിൽ ഹിറ്റായിട്ടുള്ള ഷോ ആണ് ബിഗ് ബോസ്. ജൂണ്‍ 24 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസിന്റെ മലയാളം എഡിഷൻ സംഭവ ബഹുലമായ കഥാ സന്ദർഭങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മില്‍ പ്രണയം ഇതിനിടെ ബിഗ്‌ബോസിൽ മൊട്ടിട്ടിരുന്നു. പേളിയുടെ വിരലിൽ ശ്രീനിഷിന്റെ കയ്യിലുണ്ടായിരുന്ന ആനവാല്‍ മോതിരം കണ്ടതോടെയാണ് എല്ലാവരും ആ ബന്ധം ഉറപ്പിച്ചത്. പിന്നീട ഇരുവരും ആ ബന്ധം തുറന്നു പറയുകയും ചെയ്‌തു. ഇതിനിടെ തന്റെ ആദ്യ പ്രണയം തകർന്നു പോയതിനെ കുറിച്ച് ചില വെളിപ്പെടുത്തലുകളും ശ്രീനിഷ് നടത്തി.
“വിവാഹത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധമായിരുന്നു അത്. ഇതിനായി താനും തന്റെ വീട്ടുകാരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്കംപോലത്തെ കുട്ടിയായിരുന്നു അവൾ.” ശ്രീനിഷ് പറഞ്ഞു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നതായി ശ്രീനി തന്നോട് പറഞ്ഞിരുന്നതായി സാബുവും പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കൂടിയായിരുന്നു ഇത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...