Malayalam Breaking News
പക്ഷേ മമ്മൂക്കയുടെ ഫാൻസിനെ ഓർക്കുമ്പോൾ പേടിയുണ്ട് – ഷംന കാസിം
പക്ഷേ മമ്മൂക്കയുടെ ഫാൻസിനെ ഓർക്കുമ്പോൾ പേടിയുണ്ട് – ഷംന കാസിം
By
പക്ഷേ മമ്മൂക്കയുടെ ഫാൻസിനെ ഓർക്കുമ്പോൾ പേടിയുണ്ട് – ഷംന കാസിം
കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ ഷംന കാസിം മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഒരിടവേളക്ക് ശേഷം തിരികെയെത്തിയ ഷംന മമ്മൂട്ടിക്കൊപ്പമാണ് തിരികെയെത്തുന്നത് . കുട്ടനാടൻ ബ്ലോഗിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ ഷംനയുടെ ഡയലോഗാണ് എല്ലാവരെയും ഞെട്ടിച്ചത്. എഴുന്നേൽക്ക് എന്ന് പോലീസ് ഉദ്യോഗസ്ഥയായ ഷംനയുടെ ഡയലോഗ് മമ്മൂട്ടിയുടെ ആരാധകരെ ചൊടിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഷംന .
ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ രംഗം ചിത്രീകരിച്ചത്. ഇതെങ്ങാനും ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഹാർട്ട് അറ്റാക്ക് വന്നേനെ! സത്യത്തിൽ ‘എഴുന്നേൽക്കെടോ’ എന്നായിരുന്നു ഡയലോഗ് ഷീറ്റിൽ. അങ്ങനെ ഒരു ഡയലോഗ് എനിക്ക് പറയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
നീന എന്ന പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ് ആണ് ഇതെന്നും ഷംന പറയുന്നത് അല്ലെന്നും പറഞ്ഞ് സേതു ചേട്ടൻ ധൈര്യം തന്നു. പിന്നെ മമ്മൂക്കയും എന്നെ കംഫർട്ടബിളാക്കി. പക്ഷേ, മമ്മൂക്കയുടെ ഫാൻസുകാരെ ഓർക്കുമ്പോൾ പേടിയുണ്ട്. എന്തായാലും തിയ്യറ്ററിൽ എല്ലാവരും നന്നായി ആസ്വദിക്കുന്ന ഒരു രംഗമാകും അതെന്ന് എനിക്കുറപ്പുണ്ട്.
shamna kasim about mammootty fans