Malayalam Breaking News
ആ കാത്തിരിപ്പ് വെറുതെയാകില്ല; ലൂസിഫർ നിങ്ങളെ ഞെട്ടിക്കും !! നിർമ്മാതാവ് പറയുന്നു….
ആ കാത്തിരിപ്പ് വെറുതെയാകില്ല; ലൂസിഫർ നിങ്ങളെ ഞെട്ടിക്കും !! നിർമ്മാതാവ് പറയുന്നു….
ആ കാത്തിരിപ്പ് വെറുതെയാകില്ല; ലൂസിഫർ നിങ്ങളെ ഞെട്ടിക്കും !! നിർമ്മാതാവ് പറയുന്നു….
മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാകില്ല എന്നും ചിത്രം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ഒരു ഐറ്റം ആയിരിക്കുമെന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം.
കുടുംബ സുഹൃത്തുകൂടിയായ പൃഥ്വിരാജുമായി കഴിഞ്ഞ ദിവസം കുറച്ചു സമയം ചിലവിട്ട വിശാഖ് ലൂസിഫറിനെ കുറിച്ചും ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ചും ഒരുപാട് വിശേഷങ്ങള്‍ പങ്കിട്ടു എന്നും പറയുന്നു. പൃഥ്വിരാജ് ലാലേട്ടനെ നായകനാക്കി സംവിധാനം ചെയ്യുന്നത് കാണുന്നത് തന്നെ ആവേശമാണ് , ലൂസിഫറിനെ കുറിച്ച് എനിക്കു കൂടുതല്‍ പറയണം എന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല – വിശാഖ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്‌റോയ്, മഞ്ജുവാര്യര്‍ തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
Producer of Nivin Pauly movie about Lucifer