Malayalam
ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി;വീഡിയോ കാണാം!
ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി;വീഡിയോ കാണാം!
അഭിനയ ജഗതി ശ്രീകുമാറിന്റെ മകൾ വിവാഹിതയായി. ഇന്ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് 11 മണിക്ക് ശേഷമായിരുന്നു വിവാഹം.മുംബൈയിൽ കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീരാണ് വരൻ.ശ്രീലെക്ഷ്മായി വിവാഹിതയാകുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ശ്രീലക്ഷ്മി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.എന്നാൽ വിവാഹം എന്നാണെന്നോ ആരെയാണ് വിവാഹം കഴിക്കുന്നതെന്നോ പുറത്തുവിട്ടിരുന്നില്ല.എപ്പോയതാ ശ്രീലക്ഷ്മിയുടെ വിവാഹം കൊച്ചിയിൽവെച്ച് കഴിഞ്ഞിരിക്കുകയാണ്.അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടുന്നത്.വിവാഹ വിവരം അതീവ രഹസ്യമായിരുന്നു.ചടങ്ങിൽ സിനിമാ രംഗത്തുനിന്നും പല പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം ജിജിന് ജഹാംഗീറിന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു.കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്.അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. എറണാകുളത്ത് സേക്രട്ട് ഹാര്‍ട് കോളേജില്‍ പഠിക്കുമ്ബോള്‍ ഫ്ളാറ്റിലെ അയല്ക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു. ഫുഡും ഡ്രൈവിംഗുമാണ് ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്.ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതും അതു തന്നെയാനിന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.
sreelekshmi got married
