Connect with us

ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്;മോഹൻലാലിൻറെ കുറിപ്പ് വൈറൽ!

Malayalam

ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്;മോഹൻലാലിൻറെ കുറിപ്പ് വൈറൽ!

ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ ഉടലെടുത്തത്;മോഹൻലാലിൻറെ കുറിപ്പ് വൈറൽ!

ഇന്നും ഇന്നലെയും തുടങ്ങിയതല്ല അഭിനയ സാമ്പ്രാട്ട് മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം.അതിന് വര്ഷങ്ങളുടെ പഴക്കമുണ്ട്.സംവിധായകന്‍-നടന്‍ എന്നതിനപ്പുറം ഏറെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ബന്ധമാണ് പ്രിയദര്‍ശനും മോഹന്‍ലാലും തമ്മില്‍. അവര്‍ തന്നെ ഇക്കാര്യം പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ പ്രിയദര്‍ശനുമായുള്ള സൗഹൃദത്തിന്റെ സുന്ദര നിമിഷം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.പ്രിയദര്‍ശനൊപ്പം ഇരിക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ഈ സൗഹൃദം മലയാളികളെ നിറമുള്ള സ്വപ്നം കാണാൻ പഠിപ്പിച്ചുവെന്നും ഈ സൗഹൃദം മലയാള സിനിമയിൽ എന്നും നിലനിൽക്കട്ടെ, ഒരുപാടു സന്തോഷവും , സ്നേഹവും നനന്മകളും നേരുന്നു, എംജി ശ്രീകുമാർ മിസ്സിംഗ് ആണല്ലോ എന്നുമൊക്കെയാണ് ചിത്രത്തിന് കമെന്റ് നൽകിയിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം, താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, അഭിമന്യു, കാലാപാനി എന്നിവയെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളാണ്.

mohanlal about priyadarshan

More in Malayalam

Trending

Recent

To Top