സീരിയലില്‍ നിന്നും പെട്ടെന്നൊരു ദിവസം പുറത്താക്കി; ആ അനുഭവം പങ്കുവെച്ച് ശ്രീലയ
ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ശ്രീലയ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തപ്പോഴും സോഷ്യല്‍മീഡിയയിലൂടെ താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് നടി ശ്രദ്ധ നേടുന്നത് . മൂന്ന് മണിയിലെ കുട്ടിമണിയെന്ന കഥാപാത്രമായിട്ടാണ് ശ്രീലയ എത്തിയത്. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ നായികയായി എത്തിയ ശ്രീലയയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് തേനും വയമ്പും, പ്രിയപ്പെട്ടവള്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശ്രീലയ.
ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ശ്രീലയ. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ആരോഗ്യപ്രശ്നത്തെക്കുറിച്ചുമൊക്കെ ശ്രീലയ പരിപാടിയില്‍ മനസ് തുറക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ വ്യ്ക്തമാക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
പ്രേക്ഷകര്‍ ആ കുട്ടിയ്ക്ക് ഒന്നും വരാതിരിക്കാനായി മൃത്യുഞ്ജയ ഹോമമൊക്കെ ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്ന് ശ്രീകണ്ഠന് നായര്‍ പറയുന്നുണ്ട്. ആ സമയത്ത് പ്രേക്ഷകര്‍ പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നാണ് ശ്രീലയ നല്കിയ മറുപടി. തന്റെ ആദ്യ വിവാഹത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ശ്രീലയ സംസാരിക്കുന്നുണ്ട്. വിധിയെന്ന പ്രതി, പ്രതിയെന്ന വിധി എന്നാണ് അതേക്കുറിച്ച് ശ്രീലയ പറയുന്നത്. കുടുംബം തന്റെ സ്വപ്നമായിരുന്നുവെന്നാണ് താരം പറയുന്നത്. അമ്മയാവുക എന്നതായിരുന്നു സ്വപ്നമെന്നാണ് താരം പറയുന്നത്.
ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചതിനെക്കുറിച്ചും ശ്രീലയ പരിപാടിയില്‍ സംസാരിക്കുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. പിന്നാലെ മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കണ്ട അനുഭവവും താരം പങ്കുവെക്കുന്നതായി പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ലാലേട്ടന് പനിയായിരുന്നുവെന്ന് തോന്നുന്നു. ഷൂട്ട് നടക്കുന്നുണ്ട്. പക്ഷെ അദ്ദേഹം മുറിയിലായിരുന്നു. കണ്ടതും ലാലേട്ടന് എഴുന്നേറ്റു. ആ നടന്റെ ലാളിത്യം അത്ഭുതപ്പെടുത്തിയെന്നാണ് താരം പറയുന്നത്.
ആ മൂന്ന് മണിയല്ലേ എന്ന് തന്നോട് ചോദിച്ചുവെന്നും അത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ശ്രീലയ പറയുന്നുണ്ട്. തനിക്ക് ഓസ്കാര്‍ അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു മോഹന്‍ലാലിന്റെ വാക്കുകളെന്നാണ് ശ്രീലയ തന്റെ അനുഭവത്തെക്കുറിച്ച് പറയുന്നത്. മറ്റൊരു പ്രൊമോ വീഡിയോയില്‍ തനിക്ക് ഒരു സീരിയലിന്റെ സെറ്റില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും ശ്രീലയ പങ്കുവെക്കുന്നുണ്ട്. സീരിയലില്‍ നിന്നും തന്നെ പെട്ടെന്നൊരു ദിവസം പുറത്താക്കിയ അനുഭവമാണ് താരം പങ്കുവെക്കുന്നത്.
20 എപ്പിസോഡ് കഴിഞ്ഞിട്ടുണ്ടാകും. ഞാന്‍ പുതുമുഖമാണ്. കൊന്നില്ല, പകരം മറ്റൊരാളെ വച്ചു എന്നാണ് താരം പറയുന്നത്. അവര്‍ക്ക് വേണ്ടത്ര ഫൂട്ടേജ് കിട്ടുന്നില്ല എന്നാണ് പുറത്താക്കാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കവെ ശ്രീലയ പറയുന്നത്. ആരായിരുന്നുവെന്ന് പിന്നില്‍ ആരെന്ന് ചോദിക്കുമ്പോള്‍ അന്നേ പതിനായിരത്തിന് മുകളില്‍ വാങ്ങുന്നവരായിരുന്നുവെന്നും താരം പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയണമെങ്കില്‍ എപ്പിസോഡ് കാണേണ്ടി വരും.
താന്‍ നാട്ടിലേക്ക് തിരികെ വരാനുണ്ടായ കാരണവും താരം പരിപാടിയില്‍ പറയുന്നുണ്ട്. താനൊരു ചെറിയ വലിയ സര്‍ജറിയ്ക്ക് വേണ്ടി വന്നതാണെന്നാണ് ശ്രീലയ പറയുന്നത്. കോളിസിസ്റ്റക്ടമി എന്ന സര്‍ജറി ചെയ്യാനായി വന്നതാണെന്നാണ് താരം പറയുന്നത്.
നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. ലയ എന്നാണ് യഥാര്‍ത്ഥ പേര്. അത് പിന്നീട് ശ്രീലയ ആക്കുകയായിരുന്നു. നടി ശ്രുതിലക്ഷ്മിയുടെ അനയത്തിയാണ് ശ്രീലയ. അമ്മയുടേയും ചേച്ചിയുടേയും പാതയിലൂടെ ലയയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. 2017 ല്‍ നിവിന്‍ ചാക്കോ എന്നയാളെ വിവാഹം കഴിച്ചുവെങ്കില്‍ ഇരുവരും പിരിയുകയായിരുന്നു. പിന്നീട് റോബിന് ചെറിയാനെ താരം വിവാഹം കഴിച്ചു. ഇരുവര്‍ക്കും കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും ശ്രീലയ അഭിനയിച്ചിട്ടുണ്ട്. കുട്ടീം കോലും, മാണിക്യം, കമ്പാര്‍ട്ട്മെന്റ് എന്നീ സിനിമകളിലാണ് ശ്രീലയ അഭിനയിച്ചത്. കുട്ടിത്താരങ്ങളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലാണ് അവസാനമായി ശ്രീലയയെ സ്ക്രീനില്‍ കണ്ടത്. പ്രിയപ്പെട്ടവള്‍ ആണ് അവസാനം അഭിനയിച്ച പരമ്പര.
