Malayalam
‘മൂന്നുമണി’യ്ക്ക് വീണ്ടും മിന്നുകെട്ട്, ഓര്‍മ്മയുണ്ടോ ഈ താരത്തെ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ വീഡിയോ
‘മൂന്നുമണി’യ്ക്ക് വീണ്ടും മിന്നുകെട്ട്, ഓര്‍മ്മയുണ്ടോ ഈ താരത്തെ? സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ വീഡിയോ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലയ വീണ്ടും വിവാഹിതയായി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരു കഥാപാത്രത്തെ ആയിരുന്നു ശ്രീലയ പരമ്പരയില്‍ അവസ്മരണീയമാക്കിയത്. ഈ കഥാപാത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അഭിനയ ലോകത്ത് നിന്നും വിട്ട് നില്‍ക്കുന്ന ശ്രീലതയുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ റോബിനാണ് ശ്രീലയയുടെ വരന്‍. 2017 ല്‍ വിവാഹതയായ ശ്രീലയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
ചന്ദനമഴ സീരിയലിലെ താരങ്ങളായ ശാലു കുര്യന്‍, ചാരുലത ഡിംപിള്‍ റോസ് എന്നിവര്‍ക്കു പിന്നാലെയാണ് ശ്രീലയയും വിവാഹിതയാകുന്നത്. കുവൈറ്റില്‍ എഞ്ചിനീയറായിരുന്ന കണ്ണൂര്‍ സ്വദേശി നിവില്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. പ്രൊഫഷനല്‍ നാടകവേദികളിലും സിനിമാ സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന ലിസി ജോസിന്റെ മകളാണ് ശ്രീലയ. അനുജത്തി ശ്രുതി ലക്ഷ്മിയും സിനിമയിലും സീരിയലിലും സജീവമാണ്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ശ്രുതി ലക്ഷ്മി, രാജസേനന്‍ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി സിനിമകളുടെ ഭാഗമായി ശ്രുതി.
ക്ലാസിക്കല്‍ ഡാന്‍സറു കൂടിയായ ശ്രീലയ ഗിന്നസ് പക്രു നായകനായ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് നായികയായി ചുവടുവെയ്ക്കുന്നത്. അതിനുശേഷം ‘മാണിക്യം’ എന്ന സിനിമയില്‍ ടൈറ്റില്‍ റോളായ കുഞ്ഞുമാണിക്യത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടി. തുടര്‍ന്ന് ടെലിവിഷന്‍ മേഖലയില്‍ എത്തിയ ശ്രീലയയുടെ ഭാഗ്യദേവത എന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു താരം സീരിയലില്‍ അവതരിപ്പിച്ചത്. ശ്രീലയ ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞാണ് അഭിനയരംഗത്തേക്ക് വന്നത്. ശ്രുതിലക്ഷ്മി തിരുവനന്തപുരം എന്‍എസ്എസ് കോളജില്‍ നിന്നു ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷവും.
തന്റെ കൊറോണക്കാലത്തെ വിശേഷങ്ങള്‍ ശ്രുതി പങ്ക് വെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊറോണക്കാലത്ത് കൊച്ചി വീട്ടിലായിരുന്നെന്നും ്ഭര്‍ത്താവും എന്റെ ചേച്ചിയും ഒപ്പമുണ്ടെന്നും എല്ലാ പരക്കം പാച്ചിലുകളും മാറ്റിവച്ച് വീടിന്റെ മടിത്തട്ടിന്റെ സുരക്ഷിതത്വത്തിലേക്ക് മലയാളി തിരിച്ചുപോയ സമയമാണിത്. ആ കാലം ഒരുനുഭവം പോലെ ഞങ്ങളും ആസ്വദിക്കുന്നു. വീട് വൃത്തിയാക്കലും ടിവി കാണലും നൃത്തവുമൊക്കെയായി ഇടവേള ആസ്വദിക്കുന്നു എന്നുമാണ് ശ്രുതി പറഞ്ഞത്.
ജീവിതത്തില്‍ ആദ്യമായി ടാറ്റൂ ചെയ്ത വീഡിയോയും താരം പങ്കുവെച്ചിരുന്നു. മദര്‍ മേരിയുടെ ടാറ്റൂവാണ് താരം പതിച്ചത്. താരം തന്നെയാണ് വീഡിയോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ‘ഒടുവില്‍ ഞാനും ടാറ്റൂ ചെയ്തു. മദര്‍ മേരി’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് മേരി മാതാവിന്റെ ടാറ്റൂ?’ എന്നായിരുന്നു അവരില്‍ പലരുടെയും സംശയം. ഈ സംശയത്തിനു ശ്രുതി മറുപടിയും നല്‍കി. മാതാവിനെ ഒരുപാട് ഇഷ്ടമാണെന്നും മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്ന സെപ്റ്റംബര്‍ 8 ആണ് തന്റെ ജന്മദിനമെന്നും താരം മറുപടിയില്‍ പറയുന്നു.