Malayalam Breaking News
ഒടിയന് മാസ്സ് ആക്ഷന്‍ സിനിമയല്ല-ശ്രീകുമാര്‍ മേനോന്
ഒടിയന് മാസ്സ് ആക്ഷന്‍ സിനിമയല്ല-ശ്രീകുമാര്‍ മേനോന്
ഒടിയന് മാസ്സ് ആക്ഷന്‍ സിനിമയല്ല-ശ്രീകുമാര്‍ മേനോന്
മലയാളികള്‍ വികാരത്തോടെ കാത്തിരുന്ന സിനിമയാണ് ഒടിയന്. ഹര്‍ത്താലിനെപ്പോലും തോല്‍പ്പിച്ചാണ് ജനങ്ങള്‍ ഒടിയന് കാണാന്‍ തിയേറ്ററിലേക്ക് ഓടിയത്. ഒടിയന് സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഓടിയനൊരു മാസ്സ് അക്ഷന്‍ എന്റെര്ട്ടൈനെര് ആകുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഓടിയനൊരു മാസ്സ് ആക്ഷന്‍ സിനിമയല്ലെന്നാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന് പറയുന്നത്.
സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന് കാണാന്‍ ശ്രീകുമാര്‍ മേനോനും എത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. പുലര്‍ച്ചെ ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക പ്രദര്‍ശനം കാണാന്‍ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാര്‍ മേനോന് എത്തിയത്.
താന്‍ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
“ഒടിയന് ഒരു മാസ് ആക്ഷന്‍ സിനിമയല്ല. വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍. വോട്ടുപെട്ടിയില്‍ വീണു. ഇനി വോട്ടെണ്ണലിനാണ് കാത്തിരിക്കുന്നത്. സിനിമ ഞാന്‍ നേരത്തെ കണ്ടതാണ്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാനാണ് അവര്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയത്,” ശ്രീകുമാര്‍ മേനോന് പറഞ്ഞു. ഒടിയന് മാണിക്യന്റെ ചിത്രമുള്ള കോട്ട് അണിഞ്ഞായിരുന്നു സംവിധായകന് എത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന് എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍.
കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വി.എ.ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
sreekumar menon talk about odiyan in first show
