Connect with us

ഒടിയനെതിരെ മോശം റിവ്യൂ നൽകി സൈബർ ആക്രമണം നടത്തുന്നത് ഹർത്താൽ നടത്തിയ പാർട്ടി എന്ന് സംവിധായകൻ വി സി അഭിലാഷ് !

Malayalam Breaking News

ഒടിയനെതിരെ മോശം റിവ്യൂ നൽകി സൈബർ ആക്രമണം നടത്തുന്നത് ഹർത്താൽ നടത്തിയ പാർട്ടി എന്ന് സംവിധായകൻ വി സി അഭിലാഷ് !

ഒടിയനെതിരെ മോശം റിവ്യൂ നൽകി സൈബർ ആക്രമണം നടത്തുന്നത് ഹർത്താൽ നടത്തിയ പാർട്ടി എന്ന് സംവിധായകൻ വി സി അഭിലാഷ് !

ഒടിയനെതിരെ മോശം റിവ്യൂ നൽകി സൈബർ ആക്രമണം നടത്തുന്നത് ഹർത്താൽ നടത്തിയ പാർട്ടി എന്ന് സംവിധായകൻ വി സി അഭിലാഷ് !

നാളുകളുടെ കാത്തിരിപ്പിന് അവസാനം കുറിച്ചാണ് ഒടിയൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് തയ്യാറെടുത്തത് . പക്ഷെ അപ്രതീക്ഷിതമായി ബി ജെ പി പ്രഖ്യാപിച്ച ഹർത്താൽ കാര്യങ്ങൾ അവതാളത്തിലാക്കി. എന്നാൽ ആവേശം ഒട്ടും ചോരാതെ രാത്രിയിലും അതിരാവിലെയുമായി തിയേറ്ററുകളിൽ എത്തി ഫാൻസ്‌ ഷോ വിജയകരമായി പൂർത്തിയാക്കി , ആരാധകർ.

തിരുവനന്തപുരത്ത് ഹർത്താലിനെ തുടർന്ന് പ്രദർശനം നടത്താൻ തീരുമാനിച്ച തിയേറ്ററുകളിൽ പ്രദർശനം തടയാൻ ബി ജെ പി പ്രവർത്തകർ എത്തിയിരുന്നു. ഫാൻസ്‌ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണമാണ് ഒടിയനു ലഭിക്കുന്നതെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി സിനിമയെ മോശമാക്കി ചിത്രീകരിയ്ക്കുന്ന പ്രവണത സജീവമാണ്.

വളരെ മോശം രീതിയിൽ ചിത്രത്തെ തരംതാഴ്ത്തുന്ന തരത്തിലാണ് സിനിമ റിവ്യൂ വരുന്നത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി സി അഭിലാഷ്. ‘ഒടിയനെതിരെ ഭാരതീയ ഹർത്താൽ പാർട്ടിയുടെ സൈബർ ആക്രമണം!; എന്നാണ് വി സി അഭിലാഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

ഇതിനു താഴെ ഒട്ടേറെ പേര് ഇദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ചും പ്രതിഷേധിച്ചും കമന്റുകൾ ചെയ്തിട്ടുണ്ട്. സിനിമ കൊള്ളില്ലെങ്കിൽ അത് തുറന്നു പറയുന്നവരെയും ഇപ്പൊ സംഖികളാകിത്തുടങ്ങിയോ എന്ന് ചോദിച്ചവർക്ക് “ഞാനവരെയല്ല ഉദ്ദേശിച്ചത്.ഹർത്താൽ പൊളിക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ സങ്കികൾ സംഘടിതമായി ഒടിയനെ ആക്രമിക്കുന്നുണ്ട്. അത് സത്യമാണ്. ആ നീക്കവും കാണാതിരുന്നു കൂടാ..” എന്ന മുന്നറിയിപ്പും വി സി അഭിലാഷ് നൽകുന്നുണ്ട്.

എന്തായാലും ഒടിയൻ ഷോ മുടങ്ങിയത് ചിത്രത്തിന്റെ കളക്ഷനെ സാരമായി തന്നെ ബാധിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോനും സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹർത്താലിന്റെ പേരിൽ ഒരു സിനിമയെ , നാളുകൾ നീണ്ട കുറെ ആളുകളുടെ കഠിന പ്രയത്നത്തെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത് എന്നാണ് ഏറിയ പങ്ക് ആളുകളുടെയും അഭിപ്രായം.

v c abhilash about cyber attack against odiyan movie

More in Malayalam Breaking News

Trending

Recent

To Top