Connect with us

രണ്ടാമൂഴത്തില്‍ വിവാദങ്ങള്‍ മുറുകുന്നു… എം.ടി.വാസുദേവന്‍നായര്‍ക്കെതിരെ സംവിധായകന്‍ സുപ്രീംകോടതിയില്‍.. 20 കോടി നഷ്ടപരിഹാരം വേണം..

Malayalam

രണ്ടാമൂഴത്തില്‍ വിവാദങ്ങള്‍ മുറുകുന്നു… എം.ടി.വാസുദേവന്‍നായര്‍ക്കെതിരെ സംവിധായകന്‍ സുപ്രീംകോടതിയില്‍.. 20 കോടി നഷ്ടപരിഹാരം വേണം..

രണ്ടാമൂഴത്തില്‍ വിവാദങ്ങള്‍ മുറുകുന്നു… എം.ടി.വാസുദേവന്‍നായര്‍ക്കെതിരെ സംവിധായകന്‍ സുപ്രീംകോടതിയില്‍.. 20 കോടി നഷ്ടപരിഹാരം വേണം..

രണ്ടാമൂഴം ചിത്രത്തിന്റെ തിരക്കഥ സംബന്ധമായ പ്രശനങ്ങൾ ചലച്ചിത്ര മേഖലയിൽ ചൂടുപിടിക്കുകയാണ്.
എം ടി വാസുദേവന്‍ നായര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയെ സമീപിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എം ടി സിനിമയുടെ പ്രതിഫലമായി വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലമായി എം ടി രണ്ട് കോടി രൂപയും നാല് വര്‍ഷം ഗവേഷണങ്ങള്‍ക്കുവേണ്ടി ചിലവാക്കിയ പന്ത്രണ്ടരക്കോടി രൂപയും പലിശ സഹിതം 20 കോടിയായി തിരിച്ചുനൽകണമെന്നാണ് ആവശ്യം.കൂടുതല്‍ വിവരങ്ങള്‍ വക്കീല്‍ നോട്ടീസില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാതാവും സംവിധായകനുമായി ചര്‍ച്ച ചെയ്ത് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് തിരക്കഥയുടെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്. തിരക്കഥ എം ടി വൈകി നല്കിയതുകൊണ്ടാണ് ഷൂട്ടിംഗ് താമസിച്ചു പോയതെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്ന കരാര്‍ ഉണ്ടായിട്ടും നാല് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി ശ്രീകുമാറിനും നിര്‍മ്മാണ കമ്പനിക്കുമെതിരെ നിയമനടപടികള്‍ക്ക് കോടതിയെ സമീപിച്ചതെന്നാണ് എംടിയുടെ പക്ഷം.

എന്നാല്‍ ആദ്യം കരാര്‍ ലംഘിച്ചത് എം ടി യാണെന്നാണ് ശ്രീകുമാര്‍ മോനോന്‍ പറയുന്നത്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. താനുമായി എം ടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് എം ടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തിയാണ് ശ്രീകുമാര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതുവരെ എം ടിയെ വിശ്വസിച്ച് പണമിറക്കുകയും രണ്ടാമൂഴം എന്ന തിരക്കഥയെ ഒരു പരിപൂര്‍ണ്ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം വൃഥാവിലായതായും അദ്ദേഹം പറയുന്നു.

എം ടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതനിധികളുടെ മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എം ടി യുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തില്‍ എം ടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നു.

മോഹന്‍ലാലിനെ കൂടാതെ അഭിനേതാക്കളായ ബെന്‍ കിന്‍സ്ലി, അജയ് ദേവ്ഗണ്‍, ജാക്കി ചാന്‍, മഹേഷ് ബാബു തുടങ്ങിയവരെയും സാങ്കേതിക വിദഗ്ധരായ റസല്‍ കാര്‍പെന്റര്‍, ഹാന്‍സ് സിമ്മര്‍, എആര്‍ റഹ്മാന്‍, സാബു സിറില്‍, റിച്ചാര്‍ഡ് റിയാന്‍ ലീ വിറ്റാക്കര്‍ തുടങ്ങിയവരെയും ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കു വേണ്ടി സമീപിച്ചിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്റെ നോട്ടീസില്‍ പറയുന്നുണ്ട്.നിക്ഷേപകരെ കണ്ടെത്തിയില്ല എന്ന എംടിയുടെ ആരോപണം തെറ്റാണെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണമാണ് നിര്‍മാതാവ് ബി ആര്‍ ഷെട്ടി പിറകിലേക്ക് മാറിയതെന്നും ശ്രീകുമാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എം ടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എം ടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്ന് ശ്രീകുമാര്‍ മേനോന്‍ പത്രക്കുറിപ്പില്‍ പറയുന്നു.

sreekumar menon against m t vasudevan nair

More in Malayalam

Trending

Recent

To Top