Connect with us

തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു, ശ്രീകാന്തിനെയും ഭാര്യയെയും പ്രാങ്ക് ചെയ്ത് തൃഷ, വൈറലായി വീഡിയോ

Actress

തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു, ശ്രീകാന്തിനെയും ഭാര്യയെയും പ്രാങ്ക് ചെയ്ത് തൃഷ, വൈറലായി വീഡിയോ

തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു, ശ്രീകാന്തിനെയും ഭാര്യയെയും പ്രാങ്ക് ചെയ്ത് തൃഷ, വൈറലായി വീഡിയോ

മുന്‍നിര നായികയായി ഉയരാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാല്‍ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നില്‍ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് തൃഷയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്.

അജിത്തിനൊപ്പവും കമലിനൊപ്പം തക് ലൈഫ്, ചിരഞ്ജീവിയ്‌ക്കൊപ്പം വിശ്വംബര, മോഹന്‍ലാലിനൊപ്പം റാം തുടങ്ങി നാല് ഭാഷകളിലെ സൂപ്പര്‍താരങ്ങളുടെ സിനിമകളാണ് ഇനി തൃഷയുടേതായി വരാനിരിക്കുന്നത്. മാത്രമല്ല വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനവും നടി കാഴ്ച വെച്ചിരുന്നു.

മുന്പൊരിക്കല്‍ തമിഴ് നടൻ ശ്രീകാന്ത് തൃഷയ്ക്കെതിരെ രംഗത്തെത്തിയിരുന്നത് വാര്‍ത്തയായിരുന്നു. താരത്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ ആരാധകരും ഞെട്ടലിലായിരുന്നു. ഈ സംഭവമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ശ്രീകാന്തും തൃഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്. മനസ്സെല്ലാം എന്ന തമിഴ് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ശ്രീകാന്ത് ഒരു അഭിമുഖത്തിനിടെ തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നു. ശ്രീകാന്തിന്റെ ഭാര്യ വന്ദനയെ ഒരു ദിവസം തൃഷ ഫോൺ ചെയ്തു. എന്നിട്ട് പറഞ്ഞു ശ്രീകാന്ത് നല്ല വ്യക്തിയല്ല, അയാൾക്ക് ഇം​ഗ്ലീഷ് പോലും മര്യദക്ക് അറിയില്ല എന്നൊക്കെ.

മാത്രമല്ല ശ്രീകാന്ത് അയാളുടെ ഒരു സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണെന്നെല്ലാം തൃഷ പറഞ്ഞിരുന്നു. ഉടനെ ഈ കാര്യം വന്ദന ശ്രീകാന്തിനെ അറിയിച്ചു. എന്നാൽ പിന്നീടാണ് മനസിലായത് ത‍ൃഷ രണ്ട് പേരെയും പ്രാങ്ക് ചെയ്യുകയാണെന്ന്. ഇതിന്റെ ഭാ​ഗമായാണ് ശ്രീകാന്ത് തൃഷക്കെതിരെ അത്തരമൊരു കുറ്റാരോപണം നടത്തിയത്.

ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. തൃഷയും ശ്രീകാന്തും മനസ്സെല്ലാം എന്ന ചിത്രത്തിനു മുന്നേ ഒരുമിച്ച് ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുന്നേ എനിക്ക് തൃഷയെ അറിയാം. അവൾ സിനിമയിൽ വരണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. എനിക്ക് തൃഷയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അന്ന് അവൾ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇന്നും ഉള്ളത്. ഒരു മാറ്റവുമില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്.

റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സിനിമയിലെത്തുന്നത്. അതിനു ശേഷം പാർത്ഥിപൻ കനവ്, ബോസ്, കനാകണ്ടേൻ, തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. തമിഴിനു പുറമേ തെലു​ഗിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തും വന്ദനയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്.

ജോഡി എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ശ്രദ്ധ നേടുന്നത്. വിക്രം നായകനായി അഭിനയിച്ച സാമി, വിജയ് നായകനായി അഭിനയിച്ച ഗില്ലി തുടങ്ങിയ ചിത്രങ്ങളും വിജയമായതോടെ തൃഷ മുന്‍നിര താരമായി.

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യര്‍ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കള്‍ ജനിച്ചു വളര്‍ന്നത്. തൃഷയുടെ അച്ഛന്‍ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാള്‍ ജീവിച്ചത് പാലക്കാട്ടെ കല്‍പ്പാത്തിയിലാണ്. പിന്നീടാണ് ഇവര്‍ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദര്‍ശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും.

പ്രിയദര്‍ശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം.

More in Actress

Trending

Recent

To Top