നിരവധി ആരാധകരുള്ള ബോളിവുഡിന്റെ സ്വന്തം നടിയാണ് സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നാഷണല്‍ ഡോക്ടഴ്സ് ദിനത്തില്‍ തന്റെ ജീവന് രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സുഷ്മിത സെന്‍. 1975 നവംബര്‍ 19ന് എന്റെ മാതാപിതാക്കള്‍ എനിക്ക് ജന്മം നല്കി. പക്ഷേ, 2023 ഫെബ്രുവരി 27ന് ഞാന്‍ വീണ്ടും ജനിച്ചുവെന്നാണ് സുസ്മിത പറയുന്നത്.
ഇത്തവണ എന്റെ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഒരു വലിയ ഹൃദയാഘാതം എന്റെ ജീവിതത്തെ എന്നില്‍ നിന്ന് അകറ്റിയിരുന്നു. അവരില്‍ നിന്ന് എനിക്ക് ലഭിച്ച കരുതലും ശക്തിയും കാരണം എനിക്ക് എന്റെ ജീവിത്തില്‍ വീണ്ടുമൊരു അവസരം ലഭിച്ചു എന്നാണ് സുസ്മിത പറയുന്നത്.
തനിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു, രണ്ടാം ജനനതീയ്യതി: 27/02/2023 ‘Second DOB: 27/02/2023′ എന്ന് കുറിച്ചു കൊണ്ടായിരുന്നു സുഷ്മിതയുടെ പോസ്റ്റ്. നടിയ്ക്ക് ഹൃദയാഘാതം സംഭവിച്ച തീയതിയാണിത്.
‘ആര്യ’ എന്ന വെബ് സീരിസിന്റെ ഷൂട്ടില്‍ ആയിരുന്നപ്പോഴാണ് സുസ്മിത ഹൃദയാഘാതം സംഭവിച്ചത്. സുഷ്മിതയുടെ ആദ്യ വെബ് സീരിസ് ആയിരുന്നു ആര്യ. അതേസമയം, ‘താലി’ എന്ന വെബ് സീരിസിലാണ് സുസ്മിത ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയാണ് സുസ്മിത ഇതില്‍ അഭിനയിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....