Connect with us

ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Malayalam

ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ദിലീപ് അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തികച്ചും അടിസ്ഥാന രഹിതമായ ബദൽ കഥകൾ കെട്ടിചമയ്ക്കാൻ ​ദിലീപ് ശ്രമിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും ഹർജിയിൽ പറയുന്നു.

അതേസമയം, പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സംസ്ഥാന സർക്കാർ പറയുന്നു.

പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

ബൈജു പൗലോസിനെ വിചാരണക്കോടതിയിൽ വിസ്തരിക്കുന്നതിന്റെ രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യേപേഷ കഴിഞ്ഞ ദിവസം കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി പൾസർ സുനിയുടെ ജാമ്യാപേക്ഷ അടുത്ത മാസം 17ലേക്ക് മാറ്റി.

കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട് പറഞ്ഞിരുന്നു. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്യുന്നു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി തന്നെ ആശ്ചര്യപ്പെട്ടു.

ഇതേ തുടർന്നാണ് സംസ്ഥാന സർക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

കേസിൽ സംസ്ഥാന സർക്കാർ ഹാജരാക്കുന്ന വിസ്താര രേഖകൾ പരിശോധിച്ച ശേഷം പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയ വാർത്തകൾ. ആരോഗ്യപ്രശ്നങ്ങൾ കാരണം ജാമ്യം നൽകണമെന്നാണ് സുനിയുടെ ആവശ്യം. ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്.

നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വാഹനത്തിൽവെച്ച് യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി റിമാൻഡിലാണ്. കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സബോർഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ജനറലിനായിരുന്നു ഹൈക്കോടതി നിർദ്ദേശം നൽകിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കിൽ റിപ്പോർട്ട് സെഷൻസ് കോടതിയിൽ നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. അതേസമയം സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.

More in Malayalam

Trending