Connect with us

സ്ക്വിഡ് ഗെയിം; ലോകത്തിന്റെ ഏതുകോണിലെയും മനുഷ്യന്റെ അതിജീവനമാണത്; കൊറിയൻ സംഗീതവും സിനിമയും പോലെ ‘കെ’ ഡ്രാമ സീരിസുകളും ലോകപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരയിട്ടിരിപ്പാണ്!

Malayalam

സ്ക്വിഡ് ഗെയിം; ലോകത്തിന്റെ ഏതുകോണിലെയും മനുഷ്യന്റെ അതിജീവനമാണത്; കൊറിയൻ സംഗീതവും സിനിമയും പോലെ ‘കെ’ ഡ്രാമ സീരിസുകളും ലോകപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരയിട്ടിരിപ്പാണ്!

സ്ക്വിഡ് ഗെയിം; ലോകത്തിന്റെ ഏതുകോണിലെയും മനുഷ്യന്റെ അതിജീവനമാണത്; കൊറിയൻ സംഗീതവും സിനിമയും പോലെ ‘കെ’ ഡ്രാമ സീരിസുകളും ലോകപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരയിട്ടിരിപ്പാണ്!

നെറ്റ്ഫ്‌ളിക്‌സില്‍ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്ത കൊറിയന്‍ വെബ്‌സീരീസ് ‘സ്‌ക്വിഡ് ഗെയിം’ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ അനുപം ത്രിപാഠിയും സീരീസില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അലി അബ്ദുല്‍ (പ്ലെയര്‍ നമ്പര്‍ 199) എന്ന പാകിസ്ഥാനി കുടിയേറ്റ യുവാവിന്റെ വേഷമാണ് ത്രിപാഠി സീരീസില്‍ അവതരിപ്പിക്കുന്നത്. അനുപം ത്രിപാഠിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇദ്ദേഹത്തെ ഒരുപാട് പേര്‍ സമൂഹമാധ്യമങ്ങളില്‍ തിരയുകയും അഭിനയത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സീരീസ് മലയാളികൾക്കിടയിലും വലിയ ചർച്ചയാവുകയാണ്. ‘സ്‌ക്വിഡ് ഗെയിമിനി കുറിച്ച് മൂവി ഗ്രൂപ്പിൽ വന്ന കുറിപ്പിങ്ങനെ,

“സെപ്റ്റംബർ 17ന് റിലീസ് ചെയ്ത സ്ക്വിഡ് ഗെയിം ഇതിനോടകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവിഷോയായി മാറി. യുഎസ്, യുകെ, ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ സീരീസാണ്. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ ഹിറ്റായ ‘ബ്രിജെർടണി’നെ പിന്തള്ളി ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ് സ്ക്വിഡ് ഗെയിം.

കൊറിയൻ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ 500 മില്യൻ ഡോളർ നിക്ഷേപിക്കാനുള്ള നെറ്റ്ഫ്ലിക്സിന്റെ തീരുമാനത്തെ സാധൂകരിക്കുന്ന വിജയമാണിത്. കമ്പനിയുടെ ഓഹരിയിലെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തിനും ഈ കൊറിയൻ ഡ്രാമ സീരീസിനു പങ്കുണ്ട്. 37 ഭാഷകളിൽ സബ് ടൈറ്റിൽ 34 ഭാഷകളിൽ മൊഴിമാറ്റം നടത്തിയും പ്രാദേശിക പ്രേക്ഷകരെ കൂടെക്കൂട്ടാൻ ശ്രമിച്ചിട്ടുണ്ട് ഇതിന്റെ അണിയറക്കാർ.

പരമ്പരയിലെ അഭിനേതാക്കളിൽ ഭൂരിഭാഗവും കൊറിയക്കാരാണെങ്കിലും കളിക്കളത്തിലെ 199–ാം നമ്പറുകാരൻ ‘അബ്ദുൽ അലി’ ഇന്ത്യക്കാരനാണ്. ന്യൂഡൽഹിയിൽ ജനിച്ച അനുപം ത്രിപാടിയാണ് കൊറിയൻ പരമ്പരയിലെ കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധിക്കപ്പെട്ടത്.

കൊറിയ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ സ്കോളർപ്പ് ലഭിച്ചു പഠനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ അനുപം പിന്നീട് അവിടെ സ്ഥിരതാമസക്കാരനാവുകയായിരുന്നു. ‘സ്ക്വിഡ് ഗെയിം’ ദക്ഷിണ കഥയാണ്, പക്ഷേ ലോകത്തിന്റെ ഏതുകോണിലെയും മനുഷ്യന്റെ അതിജീവനമാണത്. കൊറിയൻ സംഗീതവും സിനിമയും പോലെ ‘കെ’ ഡ്രാമ സീരിസുകളും ലോകപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരയിട്ടിരിപ്പാണ്!…

about squid game

More in Malayalam

Trending

Recent

To Top