വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യ സാക്ഷി ധോനി. അഭിനിവേഷമായ ക്രിക്കറ്റിനോട് വിടപറഞ്ഞപ്പോള്‍ നിങ്ങള്‍ കരച്ചില് അടക്കിപ്പിടിച്ചിട്ടുണ്ടാവും എന്ന് അറിയാമെന്ന് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സൂര്യാസ്തമയം നോക്കി നില്ക്കുന്ന ധോനിയുടെ ഫോട്ടോ പങ്കുവെച്ചാണ് സാക്ഷിയുടെ കുറിപ്പ്. സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാം.
കളിക്കായി ഏറ്റവും മികച്ചത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളെന്ന വ്യക്തിയിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും, സന്തോഷവും, മറ്റ് നന്മകളും ജീവിതത്തില്‍ ഉണ്ടാവട്ടേയെന്ന് ആശംസിക്കുന്നു…
ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോനി വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചത്. ധോനിക്ക് പിന്നാലെ റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാംപിലാണ് ധോണി.
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...