പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലേ സിനിമയ്ക്ക് വരുന്നത്; സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സൗബിന്
പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലേ സിനിമയ്ക്ക് വരുന്നത്; സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സൗബിന്
പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലേ സിനിമയ്ക്ക് വരുന്നത്; സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സൗബിന്
നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സൗബിന് ഷാഹിര്‍. സോഷ്യല്‍ മീഡിയയില്‍ വളര സെജീവമാണ് താരം. ഇപ്പോഴിതാ സിനിമ പൂര്‍ണ്ണമായും കണ്ട് അഭിപ്രായം പറയുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് പറയുകയാണ് നടന്. എന്നാല്‍ ഫസ്റ്റ് ഹാഫ് കണ്ടുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും നടന് വ്യക്തമാക്കി.
സിനിമ ചെയ്യുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് പ്രേക്ഷകനാണ്. ആളുകള്‍ തങ്ങളുടെ പണവും സമയവും ചെലവഴിച്ചാണ് തിയേറ്ററില്‍ എത്തുന്നത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാകണം സിനിമ എന്നുമാണ് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തല്‍ പറയുന്നത്.
‘ഒരു സിനിമ എപ്പോഴും പൂര്‍ണമാകുന്നത് ക്ലൈമാക്സ് കഴിയുമ്പോഴാണ്. സിനിമ പൂര്‍ണമായി കണ്ടതിനുശേഷം അതിനെകുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. നല്ല സിനിമകളെ ഒരിക്കലും എല്ലാവരും മോശം മോശമെന്ന് പറയാറില്ലല്ലോ. നല്ലത് എപ്പോഴും നന്നായി തന്നെയിരിക്കും. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും ഒന്നും നടക്കില്ല. സിനിമകള്‍ക്ക് എപ്പോഴും ഒരു ശക്തിയുണ്ട്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ പരാജയപ്പെടാറില്ല.
സിനിമക്ക് വേണ്ടി ഞാന്‍ ഒരു കഥ കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ കൂടുതലും ചിന്തിക്കുന്നത് പ്രേക്ഷകരെ കുറിച്ചാണ്. ആ കഥയുടെ അപ്പുറത്തേക്ക് ആളുകള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നാണ് ഞാന്‍ ശ്രദ്ധിക്കുക. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം സിനിമ ചെയ്യേണ്ടത്.
അതുകൊണ്ട് തന്നെ ഞാനൊക്കെ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകരെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം പ്രേക്ഷകര്‍ അവരുടെ സമയം കണ്ടെത്തി പണമൊക്കെ ചെലവാക്കിയല്ലേ സിനിമയ്ക്ക് വരുന്നത്. ആദ്യ ദിവസം ആദ്യത്തെ ഷോ കാണാന്‍ അവര്‍ വരണമെങ്കില്‍ എത്രയോ നേരത്തെ അതിനുവേണ്ടി തയാറായിട്ടുണ്ടാവണം. സൗബിന് പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...