Connect with us

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം മച്ചാൻ്റെ മാലാഖയുടെ പുതിയ വിശേഷങ്ങൾ!!!

Malayalam

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം മച്ചാൻ്റെ മാലാഖയുടെ പുതിയ വിശേഷങ്ങൾ!!!

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം മച്ചാൻ്റെ മാലാഖയുടെ പുതിയ വിശേഷങ്ങൾ!!!

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്.

സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

എന്നാലിപ്പോൾ നമിതയുടെ പുതിയതായി ഇറങ്ങുന്ന ചിത്രം മച്ചാൻ്റെ മാലാഖ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മച്ചാൻ്റെ മാലാഖ.

പൃഥ്വിരാജ് സുകുമാരൻ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണ് മച്ചാൻ്റെ മാലാഖ. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ജാക്സൺ ആൻ്റണിയും തിരക്കഥ അജീഷ് പി തോമസുമാണ് രചിച്ചിരിക്കുന്നത്.

സാമൂഹികപ്രസക്തിയുള്ള ഒരു ഫാമിലി എന്റർടൈനറാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബപ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം വിവേക് മേനോൻ

എഡിറ്റർ – രതീഷ് രാജ്, ലിറിക്സ് – സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ- ജിജോ ജോസ്, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്- ഗിരിശങ്കർ, പി ആർ ഒ – പി ശിവപ്രസാദ്, മാർക്കറ്റിംങ് – ബി സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ് – മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

More in Malayalam

Trending

Recent

To Top