Malayalam
‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ’ എന്തൊരു എനർജിയാ ഇത്;വേദി പൊളിച്ചടുക്കി സൗബിൻ!
‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ’ എന്തൊരു എനർജിയാ ഇത്;വേദി പൊളിച്ചടുക്കി സൗബിൻ!
എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷപരിപാടിയിലെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കോളജ് വിദ്യാർഥികൾക്കൊപ്പം ഡാൻസ് ചെയ്ത് തകർക്കുകയാണ് സൗബിൻ സാഹിർ.പരിപാടിയിൽ അതിഥിയായി എത്തിയ സൗബിൻ വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം തന്റെ ചിത്രമായ അമ്പിളിയിലെ ‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവെക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ടാണ് സൗബിന്റെ ഡാൻസ് വിഡിയോ വൈറലായത്.സൗബിന്റെ എനർജി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അമ്പിളിയിലെ ഗാനരംഗത്തിലെ അതേ ചുവടുകൾ തന്നെയാണ് സൗബിൻ വേദിയിലും അവതരിപ്പിച്ചത്. വിദ്യാർഥികൾക്കൊപ്പം നിറഞ്ഞ ആവേശത്തോടെ ഏറെ ആസ്വദിച്ചാണ് സൗബിന്റെ ഡാൻസ്. കഴിഞ്ഞ ദിവസം ഷെയിൻ നിഗം ഒരു കോളേജിൽ ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതും വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്തതും വൈറലായിരുന്നു.
മാത്രമല്ല തേവര സേക്രട്ട് ഹാർട്ട് കോളജിലെ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായെത്തിയ മഞ്ജു വാര്യർ വിദ്യാർഥികൾക്കൊപ്പം ചുവടു വച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ തന്നെ സിനിമയിലെ ഗാനങ്ങൾ കൂട്ടിയിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തത്തിൽ അവസാനം മഞ്ജുവും പങ്കു ചേരുകയായിരുന്നു. വലിയപെരുന്നാൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെത്തിയ ഷെയ്ൻ നിഗം വേദിയിൽ ചുവടു വച്ചതും സമൂഹമാധ്യമ ലോകം കയ്യടികളോടെയാണ് സ്വീകരിച്ചത്.
soubin dance performance
