മമ്മൂക്ക വേണേല്‍ പൊട്ടന് മന്ദബുദ്ധി ചായക്കടക്കാരന് ഒക്കെ ആകും… പക്ഷേ ലാലേട്ടന് നായര്‍ മേനോന് വര്‍മ്മ വിട്ടൊരു കളിയില്ല; വിവാദ ഡയലോഗിനെ കുറിച്ച് സൗബിന്
“മമ്മുക്ക ഇപ്പോള്‍ ഏതു റോള്‍ വേണേലും ചെയ്യും തെങ്ങ് കയറ്റക്കാരന്, ചായക്കടക്കാരന്, പൊട്ടന്, മന്ദബുദ്ധി, പക്ഷേ നമ്മുടെ ലാലേട്ടന് ഉണ്ടല്ലോ വര്‍മ്മ നായര്‍ മേനോന് ഇത് വിട്ടൊരു കളിയില്ല ടോപ് ക്ലാസ് ഒണ്‍ലി.” മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഏറെ വിവാദമായൊരു ഡയലോഗാണിത്.
ഈ വിവാദ ഡയലോഗ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാലിതിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് അബുവാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ ഇതേകുറിച്ച് സൗബിന് തുറന്നു പറയുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് ഈ ഡയലോഗ് പറഞ്ഞു തന്നപ്പോള്‍ ഇത് എന്താണെന്ന് എനിക്കും വലിയ പിടിയുണ്ടായിരുന്നില്ല, ഇതിനെക്കുറിച്ച് ഒന്നും മനസിലാവാത്ത ഒരാള്‍ ഈ ഡയലോഗ് പറയുന്നതാണ് നല്ലതെന്ന് അവരും പറഞ്ഞു, ആരെയും കളിയാക്കാന്‍ വേണ്ടിയല്ല ശ്യാം ഇങ്ങനെയൊരു ഡയലോഗ് എഴുതിയെതെന്നും സൗബിന് പറയുന്നു.
വിവാദ ഡയലോഗിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന് ദിലീഷ് പോത്തനും വ്യക്തമാക്കുന്നു. ചിത്രത്തിലെ മ്മൂട്ടി മോഹന്‍ലാല്‍ റഫറന്‍സ് റിയല്‍ ലൈഫില്‍ നിന്ന് ഉള്‍ക്കൊണ്ടതാണെന്നും, ഒരു ബാര്‍ബര്‍ ഷോപ്പില്‍ രണ്ടു പേര് പറഞ്ഞ അതേ സംഭവം സിനിമയില്‍ ആവര്ത്തിക്കുകയായിരുന്നുവെന്നുമാണ് ദിലീഷ് പോത്തന് പറഞ്ഞത്.
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായ ഗായികയാണ് ദലീമ. ഗായിക എന്നതിനേക്കാൾ ദലീമ ഒരു പൊതുപ്രവര്‍ത്തക കൂടിയാണ്. നിലവില്‍ അരൂര്‍ എംഎല്‍എയും കൂടിയാണ്....
സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാനിലെ സംഭവം മനുഷ്യ മനസാക്ഷിയെ പോലും...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി പുറത്തുവന്നു. പ്രോസിക്യൂഷന് തിരിച്ചടിയായി...
ബിഗ് സ്ക്രീനിൽ തിളങ്ങുമ്പോഴാണ് പലപ്പോഴും നടീനടന്മാർ താരങ്ങൾ ആകുന്നത്. അതേസമയം പലപ്പോഴും സിനിമയിൽ പിന്നണിയിൽ നിൽക്കുന്ന കലാകാരന്മാരെ ആരും തിരിച്ചറിയാറില്ല. പിആര്‍ഒ...