Connect with us

മകളെ പേടിച്ച് ഞാൻ അഭിനയിച്ച സിനിമകൾ കാണാറില്ല – ചിപ്പി

Malayalam Breaking News

മകളെ പേടിച്ച് ഞാൻ അഭിനയിച്ച സിനിമകൾ കാണാറില്ല – ചിപ്പി

മകളെ പേടിച്ച് ഞാൻ അഭിനയിച്ച സിനിമകൾ കാണാറില്ല – ചിപ്പി

മകളെ പേടിച്ച് ഞാൻ അഭിനയിച്ച സിനിമകൾ കാണാറില്ല – ചിപ്പി

തൊണ്ണൂറുകളിൽ നായികയായും സഹോദരിയായുമൊക്കെ തിളങ്ങിയ നടിയാണ് ചിപ്പി. മലയാളിത്തം നിറഞ്ഞ മുഖത്തോടെ മലയാളത്തിലും കന്നടയിലും സജീവ സാന്നിധ്യമായിരുന്ന ചിപ്പി , കന്നടയിൽ മാത്രം 50 ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ തൻ അഭിനയിച്ച ചിത്രങ്ങൾ മകളെ പേടിച്ച് കാണാറില്ലന്നു ചിപ്പി പറയുന്നു.

“എൻ്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവ്. അതിന് കാരണം മകളാണ്. അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തത്”- ചിപ്പി പറയുന്നു.

ചിപ്പിയുടെ അവസാന മലയാള ചിത്രം കാറ്റ് വന്ന് വിളിച്ചപ്പോള്‍ ആയിരുന്നു.വിവാഹശേഷമാണ് ചിപ്പി സിനിമയോട് വിട പറഞ്ഞത്. ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.

chippy about daughter

More in Malayalam Breaking News

Trending

Recent

To Top