News
കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ െേറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ലിയോ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ബുക്കിങ്ങിന് ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്പ്‌ളിക്കേഷന്‍, വെബ്‌സൈറ്റ് വഴി ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഓഫ് ലൈന്‍ ബുക്കിങ്ങിലും ചിത്രത്തിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒട്ടുമിക്കയിടങ്ങളിലും ടിക്കറ്റ് പെട്ടെന്ന് തന്നെ വിറ്റുതീര്‍ന്നു. കേരള ബോക്‌സോഫീസില്‍ ലിയോ പ്രീസെയിലിലൂടെ ഒരു ലക്ഷം ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.