Bollywood
മഞ്ഞ ഉടുപ്പിൽ തിളങ്ങി സ്റ്റൈലിഷ് സോനം ; വില കേട്ട് ഞെട്ടി ആരാധകർ !!!
മഞ്ഞ ഉടുപ്പിൽ തിളങ്ങി സ്റ്റൈലിഷ് സോനം ; വില കേട്ട് ഞെട്ടി ആരാധകർ !!!
ബോളിവുഡിലെ സ്റ്റൈലിഷ് താരമാണ് സോനം കപൂർ ബോളിവുഡിലെ മുന്‍നിര നടിയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ അഭിനയത്തോടൊപ്പം തന്നെ ഫാഷന്റെ കാര്യത്തിലും വിട്ടു വീഴ്ചയില്ലാത്ത താരമാണ്. ഓരോ ചടങ്ങിലും തന്റേതായ സ്റ്റൈലുകള്‍ സോനം പരീക്ഷിക്കാറുണ്ട്. വ്യത്യസ്തമായ ഔട്ഫിറ്റുകളില് തിളങ്ങാറുള്ള സോനത്തിന്റെ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ഇപ്പോള്‍ ബിടൗണില്‍ ചര്‍ച്ചാ വിഷയം.
ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം പങ്കെടുക്കാനെത്തിയപ്പോള്‍ അണിഞ്ഞ മഞ്ഞ വസ്ത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. മസ്റ്റാര്‍ഡ് യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഡ്രസ്സാണ് സോനം അണിഞ്ഞത്. ഈ വസ്ത്രത്തിന്റെ വില കേട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. 980 ഡോളറാണ് ഈ വസ്ത്രത്തിന്റെ വില. അതായത് ഏകദേശം 67, 985 രൂപ.
ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാന്‍ എത്ര തുക വേണമെങ്കിലും മുടക്കാന്‍ തയ്യാറാകുന്ന താരമാണ് സോനം. ബോളിവുഡില്‍ ‘ സ്റ്റൈലിഷ് സ്റ്റാര്‍ ‘ എന്നാണ് സോനത്തെ ഏവരും വിശേഷിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ആദ്യമായി അഭിനയിക്കുന്ന സോയ ഫാക്ടറാണ് സോനത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ബലൂണ്‍ സ്ലീവും ഫ്രണ്ട് ടൈ ബോയുമാണ് ഡീറ്റെയിലിങ്ങും നല്‍കിയിരിക്കുന്ന ഫ്രോക്ക് അണിഞ്ഞ സോനം അക്ഷരാര്‍ഥത്തില്‍ ഒരു ഡാഫോഡില്‍ പുഷ്പം പോലെ മനോഹരിയായിരുന്നു. മിനിമല്‍ ആക്സസറീസ് മാത്രമാണ് സോനം അണിഞ്ഞിരുന്നത് പോണിടെയ്ല് ഹെയര്‍സ്റ്റൈലും സ്വീകരിച്ചു. ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമാണ് ചടങ്ങിന് സോനം എത്തിയത്. ഇടയില്‍ കുനിഞ്ഞിരുന്ന് സോനത്തിന്റെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന അഹൂജയുടെ ചിത്രം മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു.
sonam kapoor stylish look
