അന്ന് സിംഗപ്പൂരില്‍ വച്ച് ആ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്; ദുൽഖറിനെ കുറിച്ച് സോനം കപ്പൂർ
എല്ലാവരും കരുതിയിരിക്കുന്നത് സോയ ഫാക്ടറിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇമ്രാന് ഖാനൊപ്പം ഞാന്‍ ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് നകുല്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞാന്‍ നകുലിനൊപ്പം ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. അന്ന് സിംഗപ്പൂരില്‍ വച്ച് ആ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്.
രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചു- സോനം പറഞ്ഞു. നിരസിച്ചതല്ല, എനിക്ക് ഡേറ്റ് പ്രശ്നമുണ്ടായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടാണ് വൈകിയത്.
സോയ ഫാക്ടറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ നിഖില്‍ ഘോഡ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രം പ്രദർശനെതിനെത്തുകയാണ്. സിനിമയുടെ പ്രചരണ പരിപാടിയുടെ തിരക്കിലാണ് ഇരുവരും. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
sonam kapoor -reveals about dulquer salman
