പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ട്; എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല ; തനിക്ക് സന്തോഷമില്ലാത്തതിന്റെ ആ രഹസ്യം വെളിപ്പെടുത്തി അനുരാഗ് കശ്യപ്
ഈ സിനിമ തന്റെ സംവിധാനമെന്ന കരിയറിനെ തകര്‍ത്തുകളഞ്ഞുവെന്ന് പല വേദികളില്‍ അനുരാഗ് ആരോപിച്ചിട്ടുണ്ട്. ഗ്യാങ്‌സ് ഓഫ് വസൈപ്പൂരിന്റെ നിലവാരത്തില്‍ ആളുകള്‍ തന്റെ മറ്റു ചിത്രങ്ങളെയും കണ്ടു തുടങ്ങിയെന്നും അത് തന്നെ തളര്‍ത്തിയെന്നുമാണ് അനുരാഗ് പറയുന്നത്. പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്.
പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റ് അതിലും മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ ലിസ്റ്റില്‍ അനുരാഗ് കശ്യപ് സിനിമയായ ഗ്യാങ്‌സ് ഓഫ് വസൈപ്പൂരും ഇടം നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമകളുടെ യശ്ശസുയര്‍ത്തിയ ഈ നേട്ടത്തില്‍ പക്ഷേ സംവിധായകന്‍ അത്ര സന്തോഷവാനല്ല.
anurag kashyap- says about why he doesnt feel happy