Bollywood
ആ ശരീര ഭാഗങ്ങൾ ഓപ്പറേഷൻ ചെയ്തു നന്നാക്കിയാൽ അവസരം നൽകാമെന്ന് വാഗ്ദാനം – ദുരവസ്ഥ വെളിപ്പെടുത്തി നടി
ആ ശരീര ഭാഗങ്ങൾ ഓപ്പറേഷൻ ചെയ്തു നന്നാക്കിയാൽ അവസരം നൽകാമെന്ന് വാഗ്ദാനം – ദുരവസ്ഥ വെളിപ്പെടുത്തി നടി
By
മുഖ സൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും പ്രാധാന്യമുള്ള ഇടമാണ് സിനിമ ലോകം . സിനിമയിൽ നിലനിൽക്കണമെങ്കിൽ സൗന്ദര്യം വേണമെന്ന ധാരണയാണ് പലർക്കും.അതേസമയം താരങ്ങള്‍ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി ശരീര ഭാഗങ്ങള്‍ ഓപ്പറേഷന് നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷന്സിനെ ആശ്രയിക്കുന്നത് .എന്നാല്‍ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ശരീര ഭാഗം ഓപ്പറേഷന് ചെയ്യാത്തതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗല്‍.
ശരീര ഭാഗം ഓപ്പറേഷന് നടത്തി മാറ്റി വയ്ക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മികച്ച റോളുകള്‍ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗല്‍. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുമാണ് തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു. ആ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം വെറുതെയാവുകയായിരുന്നെന്നും താരം പറഞ്ഞു.
ഈ ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ഏറെ സന്തോഷവതിയായിരുന്നു. എന്നാല്‍ സംവിധായകനെ കണ്ടപ്പോഴാണ് ശരീര ഭാഗം ഒപ്പറേഷന് ചെയ്ത മാറ്റുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് താന്‍ തയ്യാറായില്ലായിരുന്നു. ചിത്രത്തിനോട് നോ പറയാന്‍ തനിയ്ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ അവസരം നഷ്ടപ്പെട്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ കീറിമുറിയ്ക്കാന്‍ താന്‍ തയ്യാറല്ലായിരുന്നെന്നും താരം പറഞ്ഞു.
സിനിമയില്‍ എത്തിയ കാലം മുതല്‍ തന്നെ ഇത്തരത്തിലുളള മോശമായ അനുഭവങ്ങള്‍ തനിയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്ന് താരം പറഞ്ഞു. മെലിഞ്ഞ ശരീരമാണ് തന്റേത്. ശരീരം വണ്ണം വയ്ക്കാന്‍ ചിലര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ചില ഭാഗങ്ങള്‍ കൃത്യമ രീതിയിലൂടെ വലിപ്പം കൂട്ടാന്‍ തനിയ്ക്ക് ആകില്ല. നന്നായി ഭക്ഷണം കഴിച്ചും വര്‍ക്കൗട്ട് ചെയ്തു മാത്രമേ ശരീരം മികച്ചതാക്കാന്‍ കഴിയുകയുള്ളൂവെന്നും സൊനാലി പറഞ്ഞു.
sonali sehgal about body shaming
