Malayalam Breaking News
ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കിടയിലും കേരളത്തെ പിന്തുണച്ച് സൊണാലി ബിന്ദ്രെ……
ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കിടയിലും കേരളത്തെ പിന്തുണച്ച് സൊണാലി ബിന്ദ്രെ……
ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കിടയിലും കേരളത്തെ പിന്തുണച്ച് സൊണാലി ബിന്ദ്രെ……
ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കിടയിലും കേരളത്തെ പിന്തുണച്ച് ബോളിവുഡ് താരം സൊണാലി ബിന്ദ്രെ. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സൊണാലി ബിന്ദ്രെ.
ട്വിറ്ററിലൂടയാണ് കേരളത്തെ പിന്തുണച്ച് സൊണാലി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യണം. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് സൊണാലി ട്വീറ്റ് ചെയ്തത്.
ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊണാലിയിപ്പോള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന വിവരം സൊണാലി ആരാധകരുമായി പങ്കുവെച്ചത്. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും കേരളത്തിന് വേണ്ടി സംസാരിച്ചതിന് ആരാധകര്‍ സൊണാലിയോട് നന്ദി പറയാനും മറന്നില്ല.
ഷാരൂഖ് ഖാന്, ഫര്ഹാന് അക്തര്‍, അമിതാഭ് ബച്ചന്, വരുണ്‍ ധവാന്, സിദ്ധാര്‍ത്ഥ്, സോനം കപൂര്‍, ആലിയ ഭട്ട് തുടങ്ങീ നിരവധി താരങ്ങള്‍ പ്രളയകേരളത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി സിനിമാലോകത്ത് നിന്ന് വരുന്ന സംഭാവനകള്‍ ഏകോപിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
Sonali Bendre supports Kerala flood
