Connect with us

ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ

Actress

ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ

ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ

മനീഷ കൊയ്‌രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ആദ്യ വെബ് സീരീസാണ് ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍.’ മികച്ച നീരൂപകപ്രശംസ നേടുന്ന സീരീസിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ അടുത്തിടെ ‘ഗ്രേറ്റ് ഇന്ത്യന്‍ കപിന്‍ ഷോയില്‍’ അതിഥികളായെത്തിയിരുന്നു.

ഷോയില്‍, ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തുവെന്ന് നടി സൊനാക്ഷി സിന്‍ഹ പറഞ്ഞു. ആലിയ ഭട്ടിന്റെയും കിയാര അദ്വാനിയുടെയും വിവാഹത്തെക്കുറിച്ച് അവതാരകന്‍ സൊനാക്ഷിയോട് സംസാരിക്കുന്നതിനിടെയാണ് താരം ഇതേപ്പറ്റി സംസാരിച്ചത്.

എന്നാണ് തന്റെ വിവാഹം എന്ന അവതാരകന്റെ ചോദ്യത്തില്‍, താന്‍ വിവാഹം കഴിക്കാന്‍ ‘തീവ്രമായി’ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സൊനാക്ഷി, ‘ഹീരമാണ്ടിയുടെ ഷൂട്ടിംഗ് ഞങ്ങള്‍ പൂര്‍ത്തിയാക്കി, ഞാന്‍ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. റിച്ച വിവാഹിതയായി, അവള്‍ ഗര്‍ഭിണിയുമായി’ എന്ന് പറഞ്ഞു.

സൊനാക്ഷിയുടെ വാക്കുകളോട് പ്രതികരിച്ച്, ഈ സിനിമ എനിക്ക് നല്ലൊരു പ്രാക്ടീസായിരുന്നെന്നാണ് റിച്ച ചദ്ദ മറുപടി പറഞ്ഞത്. ചിത്രത്തിലെ തന്റെ വസത്രങ്ങള്‍ക്ക് 30 കിലോ ഭാരമുണ്ടായിരുന്നെന്നും, പിന്നീട് വിവാഹത്തിന് വസ്ത്രം ധരിച്ചപ്പോള്‍ അതിന് ഭാരം തോന്നിയില്ലെന്നും റിച്ച പറഞ്ഞു.

റിച്ച ചദ്ദയും, അലി ഫസലും 2020ലാണ് നിയമപരമായി വിവാഹിതരായത്. എന്നാല്‍ ഇരുവരും ഹീരമാണ്ഡി ഷൂട്ടിങ്ങ് ആരംഭിച്ച ശേഷം 2022ലാണ് വിവാഹ ആഘോഷങ്ങള്‍ നടത്തിയത്. 2024 ഫെബ്രുവരിയില്‍, ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.

More in Actress

Trending

Recent

To Top