Connect with us

കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍

Actress

കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍

കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍

ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ വെളിച്ചത്തില്‍ നിന്നകന്നു കഴിയുകയാണ് ഈ സൂപ്പര്‍ നായിക. അമ്മയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തില്‍ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകര്‍ത്തു. ദേവികയും ഭര്‍ത്താവ് ദേവദാസും വര്‍ഷങ്ങള്‍ക്ക് മുമ്പേ അകന്നതാണ്.

ഇപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി കനകലത അന്തരിച്ചു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ മലയാളികളില്‍ പലരും തെറ്റിദ്ധരിച്ചത് നടി കനക ആണ് അന്തരിച്ചത് എന്നായിരുന്നു. പലരും ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ എല്ലാം കനകയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ആദരാഞ്ജലികള്‍ എന്ന് പറയുകയും ചെയ്തു.

ഇതിനു ശേഷമാണ് ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ കനക ഇപ്പോള്‍ എവിടെ ആണ് എന്ന രീതിയില്‍ ആണ് ചര്‍ച്ചകള്‍ കൂടുതലും നടക്കുന്നത്. കനകയുടെ അച്ഛന്‍ ദേവദാസും അമ്മ ദേവികയും തമ്മില്‍ അകന്നു കഴിയുന്നവര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കനകയ്ക്ക് അച്ഛനുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

ദേവിക പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളാണ് കനക. ഒരാള്‍ പ്രസവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അമ്മ അത്രയേറെ ലാളിച്ചു വളര്‍ത്തിയ മകളാണ് കനക. അമ്മയുടെ അപ്രതീക്ഷിത മരണം ഏര്‍പ്പെടുത്തിയ ആഘാതം ആണ് കനകയെ മാനസികമായി തകര്‍ത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുന്ന കനകയെ കുറിച്ച് അവസാനം ആരാധകര്‍ക്ക് ലഭിച്ച വിവരണങ്ങള്‍ നല്‍കിയത് നടി കുട്ടി പത്മിനി ആയിരുന്നു. അയല്പക്കത്തുള്ളവരുമായി പോലും ബന്ധമില്ലാതെ അമ്മ വാങ്ങിയ പഴയ വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് കനക എന്നാണ് കുട്ടി പദ്മിനി പറഞ്ഞത്. ഏകദേശം 13 കോടിയോളം വില വരുന്ന ആ പ്രോപ്പര്‍ട്ടി ആണ് കനകയ്ക്കുള്ള ആകെ സ്വത്ത്.

വിവാഹം കഴിച്ചിട്ടില്ല, മക്കളില്ല, സഹോദരങ്ങള്‍ ആരും ഇല്ല, ബന്ധുക്കള്‍ ഇല്ല എന്നിങ്ങിനെ എല്ലാ രീതിയിലും ഒറ്റപ്പെട്ടു കഴിയുന്ന കനകയോട് ഈ പ്രോപ്പര്‍ട്ടി വിറ്റശേഷം ഒരു ഫ്‌ലാറ്റ് വാങ്ങി അവിടേക്ക് താമസം മാറി നല്ലൊരു ജീവിതം നയിച്ചൂടെ എന്ന് താന്‍ ഉപദേശിച്ചതായും കുട്ടി പദ്മിനി പറഞ്ഞിരുന്നു. കനക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, മരിച്ചു എന്ന് മുന്‍പും പല തവണ വ്യാജ വാര്‍ത്ത കനകയെ കുറിച്ച് വന്നിട്ടുള്ളതുകൊണ്ട് തന്നെ ഇനിയെങ്കിലും ഈ വ്യാജവാര്‍ത്തകള്‍ ഒഴിവാക്കണം എന്നും ആരാധകര്‍ പറയുന്നുണ്ട്.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയര്‍ ഫോസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് മൈല പുരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി.

എന്നാല്‍ രക്ഷിക്കാന്‍ എത്തിയവരെ ആദ്യം നടി വീട്ടിലേയ്ക് കയറ്റിയിരുന്നില്ല. ഫയര്‍ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നിരവധി വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീ പൊരി ആളി കത്തുകയും വീടിനു അകത്ത് തീ പടരുക ആയിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

More in Actress

Trending