Connect with us

ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അത് സംഭവിച്ചത്, ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്; സൊനാക്ഷി സിന്‍ഹ വിവാഹിതയായി

Actress

ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അത് സംഭവിച്ചത്, ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്; സൊനാക്ഷി സിന്‍ഹ വിവാഹിതയായി

ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് അത് സംഭവിച്ചത്, ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്; സൊനാക്ഷി സിന്‍ഹ വിവാഹിതയായി

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായി. സഹീര്‍ ഇക്ബാലാണ് വരന്‍. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. വളരെ ലളിതമായി, വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൊനാക്ഷിയുടെ ബാന്ദ്രയിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. മതാചാരപ്രകാരമല്ലാതെ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്.

വിവാഹശേഷം താരം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് (23.06.2017) ഞങ്ങള്‍ ഞങ്ങളുടെ കണ്ണുകളിലെ പ്രണയം കണ്ടത്. പ്രണയത്തെ മുറുകെ പിടിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ആ പ്രണയം സകല വെല്ലുവിളികളെയും താണ്ടി വിജയിക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകി. ഞങ്ങളുടെ ഇരുകുടുംബങ്ങളുടെ അനുഗ്രഹത്തോടെ തന്നെ ഈ മനോഹര നിമിഷത്തിലേയ്ക്ക് എത്തിച്ചു.

ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേയ്ക്കും. പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഞങ്ങളൊരുമിച്ചുണ്ടാകും. എന്നായിരുന്നു സൊനാക്ഷി പറഞ്ഞത്.

അതേസമയം, വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ സൊനാക്ഷി ഇസ്‌ലാമിലേയ്ക്ക് മതം മാറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ സഹീര്‍ ഇക്ബാലിന്റെ കുടുംബം തന്നെ വിശദീകരണവുമായി എത്തിയിരുന്നു.

അതൊരു ഹിന്ദു വിവാഹമോ മുസ്ലീം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്ലാമിലേയ്ക്ക് മതം മാറില്ല. അത് ഉറപ്പാണ്.

ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്ലീംങ്ങള്‍ അള്ള എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും പിതാവ് ഇഖ്ബാല്‍ റത്‌നാസി വ്യക്തമാക്കി.

More in Actress

Trending

Recent

To Top