Actress
ബിഗ് ബോസിലേയ്ക്ക് പോയപ്പോള്‍ അവര്‍ കണ്ണുകെട്ടാന്‍ വന്നു, ഞാന്‍ സമ്മതിച്ചില്ല, മൊബൈലിലെ ടോര്‍ച്ചൊക്കെ ഓണ്‍ ചെയ്ത് കക്കാന്‍ പോകുന്നത് പോലെയാണ് പോയത്; ഉര്‍വശി
ബിഗ് ബോസിലേയ്ക്ക് പോയപ്പോള്‍ അവര്‍ കണ്ണുകെട്ടാന്‍ വന്നു, ഞാന്‍ സമ്മതിച്ചില്ല, മൊബൈലിലെ ടോര്‍ച്ചൊക്കെ ഓണ്‍ ചെയ്ത് കക്കാന്‍ പോകുന്നത് പോലെയാണ് പോയത്; ഉര്‍വശി
കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ കാഴ്ചക്കാരുള്ള ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അവസാനിച്ചത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട സീസണ്‍ ആയിരുന്നു ഇത്. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നടി ഉര്‍വശിയും അതിഥിയായി എത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഹൗസിലേയ്ക്ക് എത്തിയത്. മത്സരാര്‍ത്ഥികളുമായി ഏറെ നേരം സംവദിച്ച ശേഷമാണ് താരം മടങ്ങിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബിഗ് ബോസ് വീട്ടില്‍ പോയ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉര്‍വശി. ബിഗ് ബോസ് ഹൗസിലേയ്ക്ക് കയറിയപ്പോള്‍ ഇരുട്ടിലൂടെയാണ് അവര്‍ ഏറെ നേരം എന്നെ നടത്തിയത്. ചുറ്റുപാടും ഡാര്‍ക്കായാല്‍ എന്റെ ബോഡി പെട്ടന്ന് അണ്‍ബാലന്‍സ്ഡാകും. കണ്ണുകെട്ടാന്‍ വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല.
മത്സരാര്‍ത്ഥികളെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കുഴപ്പമില്ല. എന്റെ കണ്ണ് എന്തിനാണ് കെട്ടുന്നത് മൊബൈലിലെ ടോര്‍ച്ചൊക്കെ ഓണ്‍ ചെയ്ത് കക്കാന്‍ പോകുന്നത് പോലെയാണ് പോയത്. മുഴുവന്‍ ജനലായതുകൊണ്ട് അവര്‍ക്ക് കാണാന്‍ സാധിക്കും എന്നാണ് ഉര്‍വശി പറഞ്ഞത്.
അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയ ചിത്രം. ഉര്‍വശിക്കൊപ്പം നടി പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 21 ലാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്.
കൂടത്തായി കൊ ലപാതക സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്‌റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
