എന്ത് നല്ലത് ചെയ്താലും തടിച്ചിയെന്ന വിളി മാത്രം; പിന്നീട് സല്മാന് ഖാന് മോട്ടിവേറ്റ് ചെയ്തു, ഒടുവില്‍ മെലിഞ്ഞുണങ്ങി സൊനാക്ഷി സിൻഹ
ബോളിവുഡിന്റെ താര റാണിമാരിലൊരാളാണ് നടി സൊനാക്ഷി സിൻഹ.സല്മാന് ഖാന് ചിത്രമായ ‘ധബാംഗി’ലൂടെയാണ് സൊനാക്ഷി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ അരങ്ങേറിയത് മുതൽ തന്നെ ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഒരുപാട് പഴി കേട്ടിട്ടുമുണ്ട് നടി . തന്റെ ആദ്യ ചിത്രത്തിൽ
ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ താരത്തിന് 90 കിലോ ഭാരമുണ്ടായിരുന്നു
. രൂക്ഷ വിമർശനങ്ങളാണ് നടിയ്ക്കെതിരെ ഉയർന്നു വന്നിരുന്നത് . എന്നാലിപ്പോളിതാ തന്റെ ശരീര ഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് നടി. 30 കിലോ കുറച്ച് തന്റെ ഭാരം അറുപതിലേക്ക് എത്തിച്ചിരിക്കുകയാണ് താരം. നടൻ സല്മാന് ഖാനാണ് മെലിയാനായി തന്നെ മോട്ടിവേറ്റ് ചെയ്തതെന്ന് സൊനാക്ഷി പറയുന്നു.
തടിച്ചി എന്ന പേരാണ് നടിക്ക് ലഭിച്ചത്. എന്ത് നല്ലത് ചെയ്താലും തടിച്ചിയെന്ന വിളി മാത്രമാണെന്ന് പറഞ്ഞ് നടി തുറന്ന് പറഞ്ഞിരുന്നു.ഇതേത്തുടർന്നാണ് സല്മാന് ഖാൻ തന്നെ മെലിയാനായി മോട്ടിവേറ്റ് ചെയ്തതെന്നും സൊനാക്ഷി പറയുന്നു.
ദിവസവും രാവിലെ വെറുവയറ്റില്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് ചൂടുവെള്ളം, തുടര്‍ന്ന് തേന്‍ ചേര്‍ത്ത ലൈം, കൊഴുപ്പില്ലാത്ത പാല്, ഗോതമ്ബ് ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, രാത്രി ചിക്കനോ മീനോ ഒക്കെയാണ് താന്‍ ഭാരം കുറക്കാനായി കഴിച്ച് കൊണ്ടിരുന്നതെന്ന് സൊനാക്ഷി പറയുന്നത്. കൂടാതെ വ്യായാമങ്ങളും, ഹോട്ട് യോഗ, ടെന്നീസ്, നീന്തല്‍ എന്നിവയും ചെയ്തിരുന്നതായി താരം വ്യക്തമാക്കുന്നു.
sonakshi sinha-body shaming- weight lose-salman khan motivated
