Connect with us

റിയയുമായി കട്ട പ്രണയം ! വിവാഹത്തിനൊരുങ്ങി സുഷാന്ത്

Bollywood

റിയയുമായി കട്ട പ്രണയം ! വിവാഹത്തിനൊരുങ്ങി സുഷാന്ത്

റിയയുമായി കട്ട പ്രണയം ! വിവാഹത്തിനൊരുങ്ങി സുഷാന്ത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല സിനിമ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുതും നടി റിയ ചക്രബര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നുള്ളത്. എന്നാലിപ്പോൾതന്റെ ‘പ്ലേ ബോയ്’ എന്ന ഇമേജിന് അറുതി വരുത്തി റിയയെ വിവാഹം ചെയ്യാനായി ഒരുങ്ങുകയാണ് സുഷാന്ത്. തനിക്ക് റിയയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന്പറഞ്ഞിരിക്കുകയാണ് നടൻ.

സിനിമാ-സീരിയല്‍ താരം അങ്കിത ലോകാണ്ഡേയുമായി പിരിഞ്ഞതിന് ശേഷം നടി കൃതി സനോനുമായും താരം പ്രണയത്തിലായിരുന്നു. പിന്നീട് റിയയുമായി ഒന്നിക്കുകയായിരുന്നു. നടിയോടൊപ്പം ലഡാക്ക് സന്ദര്‍ശിച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച്‌ പിറന്നാള്‍ ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

ഏറ്റവും നല്ല പിറന്നാളാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുഷാന്ത് റിയക്ക് പ്ലാറ്റിനം ലോക്കറ്റ് സമ്മാനിച്ചതും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘ചിച്ചോരെ’, ‘ദില്‍ ബേച്ചാര’, ‘ഡ്രൈവ്’ എന്നിങ്ങനെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് സുഷാന്ത്.

sushanth singh rajput- ria chakraborthy-marriage

More in Bollywood

Trending

Recent

To Top