കാണാതായ മകൻ നടി സാറയ്‌ക്കൊപ്പം; അമ്പരന്ന് രക്ഷിതാക്കൾ
ബോളിവുഡിൽ തിളങ്ങിനില്‍ക്കുന്ന താരമാണ് നടി സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെ മകള്‍ കൂടിയായ നടിക്ക് നിരവധി ആരാധകരാണ് ഉളളത്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. എന്നാലിക്കപ്പോൾ സാറയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൊന്നടങ്കം ചർച്ചയാകുന്നത്. ആരാധകര്‍ക്ക് നടുവിലൂടെ സാറ നടന്നു പോകുന്ന ചിത്രമാണത്. അതില്‍ സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അജയ് എന്ന 17വയസുകാരനാണ് നടിയ്‌ക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തിലുളളതെന്ന് തങ്ങളുടെ മകനാണെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍.
ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടില്‍ പോയതായിരിക്കുമെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുയായിരുന്നു.ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാറയുടെ ചിത്രം വൈറലാകുന്നത്. അതില്‍ സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചുവന്ന ബനിയന്‍ ധരിച്ചു നില്‍കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. മുംബൈയില്‍ നിന്നുള്ള ചിത്രമാണിതെന്ന് കരുതപ്പെടുന്നു. അജയെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
missing boy with actress sara ali khan