നടി സൊനാക്ഷി സിൻഹ അറസ്റ്റിൽ ? വൈറലായി വീഡിയോ പിന്നിലെ കാരണം തിരക്കി ആരാധകര്‍!
ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹ. ഇതായിപ്പോൾ നടിയെ അറസ്റ്റ് ചെയ്ത്കൊണ്ടു പോകുന്ന വീഡിയോ വൈറലാവുകയാണ്. പക്ഷേ എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമല്ല. . എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാവില്ലെന്ന തരത്തിലുള്ള ചോദ്യങ്ങളും താരം ഉന്നയിക്കുന്നുണ്ട്. താന്‍ ആരാണെന്ന് അറിയാമോ എന്നും പറയുന്നുണ്ട്. ഇത് ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടൊപ്പം സൊനാക്ഷി സിന്‍ഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും വൈറലായി മാറിയിരിക്കുകയാണ്.
വീഡിയോ വൈറലായി മാറിയതോടെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരുമായി പങ്കുവെക്കാമെന്നും താരം വ്യക്തമാക്കി. ഷൂട്ടിംഗിനിടയിലെ രംഗങ്ങളാണോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പ്രമോഷന്റെ ഭാഗമായുള്ള വീഡിയോ ആവാം ഇതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സത്യാവസ്ഥ വ്യക്തമല്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത് സല്മാന് ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ദബാംഗ്. നിരവധി അവസരങ്ങളായിരുന്നു പിന്നീട് ഈ താരത്തെ തേടിയെത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം ഓരോ തവണയും എത്തിയത്.
sonakshi sinha- arrested- video viral
