Connect with us

ജമ്മു-കാശ്മീർവിഷയത്തിൽ മോദിയെ പിന്തുണച്ച് നടി അമല പോൾ

Uncategorized

ജമ്മു-കാശ്മീർവിഷയത്തിൽ മോദിയെ പിന്തുണച്ച് നടി അമല പോൾ

ജമ്മു-കാശ്മീർവിഷയത്തിൽ മോദിയെ പിന്തുണച്ച് നടി അമല പോൾ

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ തെന്നിന്ത്യൻ നടി അമല പോള്‍ രംഗത്ത് . ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ ചങ്കൂറ്റം വേണമെന്നാണ് അമല പറയുന്നത്. ട്വിറ്ററിലൂടെയാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചു കൊണ്ട് അമല രംഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും അനിവാര്യമായ, ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് മോദിയെപ്പോലെ ചങ്കൂറ്റമുള്ള നേതാക്കള്‍ വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അമല ട്വീറ്ററില്‍ കുറിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് കൂടി പങ്കുവെച്ചുകൊണ്ടാണ് അമല പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചിരിക്കുന്നത്.

ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിക്കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അസാധാരണ നീക്കത്തിലൂടെയാണ് കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തത്. ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്.

അതേസമയം ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്‌സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോൾ അത് നിയമമാകും. ഇതോടെ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്‌സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

amala paul-modi- article370

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top