Malayalam Breaking News
നായിക ഞാൻ ആണെന്ന് സോനാക്ഷി ; അതെങ്ങനെ ശരിയാകുമെന്നു പരിനീതി ചോപ്ര – കൊമ്പുകോർത്ത് നടിമാർ !
നായിക ഞാൻ ആണെന്ന് സോനാക്ഷി ; അതെങ്ങനെ ശരിയാകുമെന്നു പരിനീതി ചോപ്ര – കൊമ്പുകോർത്ത് നടിമാർ !
By
ബോളിവുഡിൽ എപ്പോളും താരങ്ങൾ തമ്മിൽ പല കാര്യങ്ങളിലും താരകങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടു നായികമാർ ഒന്നിച്ചെത്തിയാൽ വേഷത്തിന്റെ പ്രാധാന്യം ചൊല്ലി താരകങ്ങൾ ഉടലെടുക്കാറുണ്ട്. ഇപ്പോൾ അങ്ങനെയൊരു പ്രശ്നത്തിലാണ് ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിലെ പ്രധാന താരങ്ങളാണ് സൊനാക്ഷി സിന്‍ഹയും പരിണീതി ചോപ്രയും. എന്നാല്‍ ചിത്രത്തിലെ നായിക താനാണെന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞത് ഇപ്പോള്‍ പ്രശ്നമായിരിക്കുകയാണ്. പരിണീതി ചോപ്രയാണ് ഇതേപ്പറ്റി അണിയറ പ്രവര്‍ത്തകരോട് പരാതി ഉന്നയിച്ചിരിക്കുന്നത്.
തങ്ങള്‍ക്കു രണ്ടു പേര്‍ക്കും ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ളപ്പോള് ഒരാള്‍ മാത്രമെങ്ങനെ നായികയാകും എന്നാണ് പരിണീതി ചോദിക്കുന്നത്. സൊനാക്ഷി മാത്രമാണ് നായികയെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് പരിണീതിയുടെ ചോദ്യം. ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയ്ക്ക്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഏജന്റായി പരിണീതി ചോപ്ര അഭിനയിക്കുന്നു. എന്തായാലും പ്രശ്നം വഷളായി ഇരുവരും ചിത്രത്തില്‍ ഇനി ഒന്നിച്ചഭിനയിക്കാന്‍ തയാറാകുമോയെന്നും അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.
sonakshi sinha and pariniti chopra issue
