Malayalam
രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാല്‍ മലയാളികള്‍ വാരിവലിച്ച് ഭിത്തിയില്‍ തേക്കും, പോയില്ലെങ്കില്‍ ED വീട്ടില്‍ വരും; വൈറലായി കുറിപ്പ്
രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാല്‍ മലയാളികള്‍ വാരിവലിച്ച് ഭിത്തിയില്‍ തേക്കും, പോയില്ലെങ്കില്‍ ED വീട്ടില്‍ വരും; വൈറലായി കുറിപ്പ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്.
അതേസമയം, അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനായി നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് ആണ് ക്ഷണം ലഭിച്ചത്. ബോളിവുഡ്, തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മലയാള സിനിമയില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. സംവിധായകന്‍ വിജി തമ്പിയാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകരില്‍ ക്ഷണം ലഭിച്ച പ്രമുഖരില്‍ മറ്റൊരാള്‍.
മോഹന്‍ലാല്‍ അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടന്‍ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് പോയാന്‍ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യമായി ഭീഷണി വന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലിട്ട് വലിച്ച് കീറണം എന്നുവരെ ഒരു കൂട്ടര്‍ ചര്‍ച്ചകള്‍ നടത്തിയെന്ന് വരെ വിവരമുണ്ട്. ഈ വേളയില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയായ ആബിദ് അടിവാരം പങ്കുവെച്ച പോസ്‌ററാണ് വൈറലാകുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലാലേട്ടന്‍ പെട്ട്. മോദിയുടെ രാമക്ഷേത്ര കലാപരിപാടിയ്ക്ക് പോയാല്‍ മലയാളികള്‍ വാരിവലിച്ച് ഭിത്തിയില്‍ തേക്കും, പോയില്ലെങ്കില്‍ ED വീട്ടില്‍ വരും, ആനക്കൊമ്പ് കേസൊക്കെ വീണ്ടും പൊങ്ങിവരും. ഈശ്വരാ…ഭഗവാനെ ഞങ്ങടെ ലാലേട്ടനെ കാത്തോളണേ… എന്നായിരുന്നു കുറിപ്പ്. ഈ കുറിപ്പ് വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയിരുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നപ്പോഴാണ് മോഹന്‍ലാലിന്റെ പേരും അറിവായത്. രണ്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ അടുത്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങലില്‍ പലരും അയോധ്യയിലേയ്ക്ക് യാത്രതിരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ അങ്ങോട്ട് തിരിച്ച വിവരം എവിടെയും കാണുന്നില്ല. ജനുവരി മാസത്തിന്റെ തുടക്കത്തില്‍ അയോധ്യയില്‍ നിന്നുള്ള അക്ഷതം മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചടങ്ങില്‍ സംബന്ധിക്കാന്‍ സാധ്യതയില്ല എന്നാണ് ചലച്ചിത്ര മേഖലയില്‍ നിന്നും ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ താരങ്ങള്‍ പലരും സ്ഥലത്തെത്തിയിരുന്നു.
കേരളത്തില്‍ നിന്നും സന്യാസ പ്രമുഖര്‍, മാതാ അമൃതാനന്ദമയി, മോഹന്‍ലാല്‍, സുരേഷ് ഗോപി, വിജി തമ്പി, തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. കൂടാതെ അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവര്‍ക്കാണു ക്ഷണമുള്ളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു ക്ഷണക്കത്ത് ലഭിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രതിഷ്ഠാച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ കാര്‍മ്മികന്‍ കൂടിയാണ്.
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകര്‍. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം വലിയ ആവേശമാണ് സൃഷ്ടിച്ചത്. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബന്‍’ ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഈ മാസം 25നാണ് ‘മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുന്നത്.
