Social Media
നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍; പുത്തൻ ചിത്രങ്ങളുമായി സനുഷ
നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍; പുത്തൻ ചിത്രങ്ങളുമായി സനുഷ
ബാലതാരമായി എത്തി നായികയായി തിളങ്ങി നില്‍ക്കുകയാണ് സനുഷ. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പ്രിന്റഡ് ബ്ലാക്ക് സ്ലീവ്ലെസ് ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് സനുഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.
ചിത്രങ്ങള്‍ക്ക് ഒപ്പം ഒരു കുറിപ്പും സനുഷ പങ്കുവെച്ചിട്ടുണ്ട്. ’നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത എല്ലാമാണ് ഞാന്‍…’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പും നടി നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിലായി കമന്റുകളുമായി എത്തുന്നത്. ഇതിലൊരാള്‍ ‘ബ്യൂട്ടിഫുള്‍ സനു’ എന്ന് കമന്റ് ചെയ്തിരിക്കുന്നതും കാണാം.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, വിഷുവിന്റെ സമയത്ത്, നടി തന്റെ അമ്മയുടെ സാരി ധരിച്ചുനില്ക്കുന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മ കാണാതെ ടീ ഷര്‍ട്ട് ‘ബ്ലൗസാക്കി’ മാറ്റിക്കൊണ്ടായിരുന്നു സനുഷയുടെ സാരി വേഷം.
മലയാളത്തില്‍ മിസ്റ്റര്‍ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാര്ത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവില്‍ വന്ന മലയാള സിനിമ. സനുഷയുടെ സഹോദരന് സനൂപും സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മലയാള സിനിമയില്‍ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്.
