Connect with us

കോവിഡ് ബോധവൽക്കരണ വീഡിയോയുമായി ജിഷിൻ മോഹനും മകൻ ജിയാനും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

കോവിഡ് ബോധവൽക്കരണ വീഡിയോയുമായി ജിഷിൻ മോഹനും മകൻ ജിയാനും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കോവിഡ് ബോധവൽക്കരണ വീഡിയോയുമായി ജിഷിൻ മോഹനും മകൻ ജിയാനും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിന്റെ കുറിപ്പുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ കോവിഡ് ബോധവൽക്കരണ വീഡിയോ ആണ് ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണ ജിഷിൻ തനിച്ചല്ല, മകൻ ജിയാനുമുണ്ട് രസകരമായ ഈ വിഡിയോയിൽ.

സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതും കൈകൾ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് ജിഷിനും മകനും. മൂന്നു വീഡിയോകളാണ് ജിഷിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“കൊറോണ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വാട്സാപ്പിൽ ഒരു ഓഡിയോ വന്നപ്പോൾ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാ. കട്ടയ്ക്ക് കൂടെ നിന്ന് മ്മടെ Jian മോനും,” ആദ്യ വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ എഴുതി. സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ വീഡിയോയുടെ ഇതിവൃത്തം.

“കോവിഡ് awareness വീഡിയോ with Jian മോൻ. Hand shake ഒഴിവാക്കി നല്ല നമസ്കാരം കൊടുക്കാം, കണ്ണും മൂക്കും തൊട്ടാൽ sanitizer ഉപയോഗിച്ച് വൃത്തിയാക്കാം എന്നൊക്കെ പറഞ്ഞു തന്നിട്ടും കാര്യമൊന്നുമില്ലെന്നറിയാം. ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അല്ലേ. ആരോട് പറയാൻ.. ആര് കേൾക്കാൻ.. എന്നാലും ചുമ്മാ വീഡിയോ കാണാലോ.. കാണുവിൻ.. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ.. ഒന്നുമില്ലേലും ആ കൊച്ചിനുള്ള ബോധം പോലും നമുക്കില്ലല്ലോ എന്നോർത്ത് സ്വയം പുച്ഛിക്കാലോ,” അവസാന വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ എഴുതി.

Continue Reading
You may also like...

More in Social Media

Trending

Recent

To Top