News
രണ്ട് കവിളുണ്ട് , കവിള്‍ കൂടിപ്പോയി… ഭയങ്കരമായിട്ട് തടിച്ചു; നിങ്ങളുടെ ആരുടെ അടുത്തുനിന്നും ഞാന്‍ ഫുഡ് വാങ്ങിക്കാനായി പൈസ ചോദിച്ചിട്ടില്ല, പിന്നെന്താ പ്രശ്നം?; മെലിഞ്ഞാലും പ്രശ്‌നമാണ്, തടിച്ചാലും പ്രശ്‌നമാണ്; ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ വൈറല്‍!
രണ്ട് കവിളുണ്ട് , കവിള്‍ കൂടിപ്പോയി… ഭയങ്കരമായിട്ട് തടിച്ചു; നിങ്ങളുടെ ആരുടെ അടുത്തുനിന്നും ഞാന്‍ ഫുഡ് വാങ്ങിക്കാനായി പൈസ ചോദിച്ചിട്ടില്ല, പിന്നെന്താ പ്രശ്നം?; മെലിഞ്ഞാലും പ്രശ്‌നമാണ്, തടിച്ചാലും പ്രശ്‌നമാണ്; ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ വൈറല്‍!
ഇന്ന് മലയത്തിൽ ശ്രദ്ധ നേടാൻ അധികം ഒന്നും കഷ്ട്ടപ്പെടേണ്ടതില്ല. ഇൻസ്റ്റാ റീൽസും മറ്റുമെല്ലാമായി നിരവധി അവസരങ്ങൾ എല്ലാവർക്കും കിട്ടുന്നുണ്ട്. ആർക്കും അവരുടെ കഴിവുകൾ അവരുടെ തന്നെ കംഫോർട്ട് സോണിലിരുന്ന് പ്രദർശിപ്പിക്കാം. സോഷ്യൽ മീഡിയയുടെ വളർച്ചയാണ് ഇതിനെല്ലാം കാരണം.
സോഷ്യൽ മീഡിയയിൽ വൈറലാകുക എന്നത് ഇന്ന് അഭിനേതാക്കൾക്കൊപ്പം തിളങ്ങാനുള്ള അവസരം കൂടിയാണ്. എന്നാൽ സോഷ്യൽ മീഡിയ വഴി വൈറലാകുന്നത് എല്ലായിപ്പോഴും പോസറ്റീവ് ആയി മാത്രം ആയിരിക്കണം എന്നില്ല. നെഗറ്റീവ് കമെന്റുകളും അതുപോലെതന്നെ ട്രോളുകളും എല്ലാം ഇവിടെ സ്വാഭാവികമാണ്.
അത്തരത്തിൽ മലയാളികൾക്കിടയിൽ ഏറെ വൈറലായ താരമാണ് ഹെലൻ ഓഫ് സ്പാർട്ട. “ഹെലൻ ഓഫ് സ്പാർട്ട” എന്ന പേര് പറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മനസിലാകൂ.. ഷോര്‍ട്ട് ഫിലിമുകളും റീല്‍സ് വീഡിയോകളുമൊക്കെയായി സജീവമാണ് ധന്യ എസ് രാജേഷ്.
ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെയായും താരം സജീവമാണ്. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളെക്കുറിച്ചെല്ലാം ധന്യ സംസാരിക്കാറുണ്ട്. വ്യക്തമായ നിലപാടിൽ ഉറച്ചാണ് താരം മുന്നോട്ട് പോകുന്നത്.
ഇപ്പോഴിതാ, ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട. ബോഡി ഷെയ്മിംഗ് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്.
“കുറച്ചുനാളായി ഞാനും ഫേസ് ചെയ്യുന്നുണ്ട് ബോഡി ഷേമിംഗ്. ഡബിള്‍ചിന്‍ ഉണ്ട്, കവിളുണ്ട്. ഭയങ്കരമായിട്ട് തടിച്ചു. ശരിയാണ് ഞാന്‍ തടിച്ചു. എനിക്കതിലൊരു വിഷമവുമില്ല. ഫുഡ് കഴിച്ചാണ് ഞാന്‍ തടി വെച്ചത്. നന്നായി ഫുഡ് കഴിക്കുന്നയാളാണ് ഞാന്‍. ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ് ഞാന്‍. കവിള്‍ വന്നതിലോ തടി കൂടിയതിലോ എനിക്കൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ ആരുടെ അടുത്തുനിന്നും ഞാന്‍ ഫുഡ് വാങ്ങിക്കാനായി പൈസ ചോദിച്ചിട്ടില്ല. പിന്നെ നിങ്ങളെന്തിനാണ് അതില്‍ ബുദ്ധിമുട്ടുന്നത്.
മുടി വെട്ടിയതിനെക്കുറിച്ചാണ് ചിലര്‍ പറയാറുള്ളത്. മുടിയുള്ളപ്പോഴായിരുന്നു ഭംഗി. മുടി മുറിച്ചപ്പോള്‍ ഭംഗിയില്ല എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടു. നമുക്കെപ്പോഴും ഒരേപോലെ ഇരിക്കാനാവുമോയെന്നായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചത്. മുടി വെട്ടണോ, നീട്ടി വളര്‍ത്തണോ എന്നുള്ളത് എന്റെ ഇഷ്ടമാണ്.
മുന്‍പ് ഞാന്‍ ഭയങ്കര മെലിഞ്ഞിട്ടായിരുന്നു. ഇതിന് കഞ്ഞീം വെള്ളവുമൊന്നും കൊടുക്കാറില്ലേ, തിന്നാനൊന്നും കൊടുക്കുന്നില്ലേയെന്നായിരുന്നു ആളുകള്‍ ആ സമയത്ത് അച്ഛനോട് ചോദിച്ചിരുന്നത്. മെലിഞ്ഞാലും പ്രശ്‌നമാണ്, തടിച്ചാലും പ്രശ്‌നമാണ്. അതൊക്കെ ഓരോരുത്തരുട് ഇഷ്ടമാണ്. എന്റെ കാര്യത്തിലും ഇടപെടാന്‍ വരണ്ട.
നേരത്തെയെങ്ങനെയാണുണ്ടായിരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതേപോലെ ഇരിക്കണമെന്ന് പറയുന്നതെങ്ങനെയാണ്. പണിയെടുത്ത് ജീവിച്ചൂടേയെന്ന് ഏതോ യൂട്യൂബറോട് ചോദിച്ചതായി കേട്ടിട്ടുണ്ട്. അവര്‍ക്ക് നല്ല വരുമാനമുണ്ടാവും. വേറെ ജോലിക്കിടയിലായിരിക്കും ഇത് ചെയ്യുന്നത്. കാറില്‍ പോണോ ബൈക്കില്‍ പോണോയെന്നും മുടി വെട്ടണോ കളര്‍ ചെയ്യണോയെന്നുള്ളത് അവരുടെ ഇഷ്ടമാണ്. അതേക്കുറിച്ചൊന്നും നിങ്ങളാരും അഭിപ്രായം പറയേണ്ടതില്ലെന്നുമായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞത്.
about helen of sparta
