Connect with us

ഡീപ്പ്‌കേക്ക് കമ്പനിയുമായി യാതൊരു വിധ പങ്കാളിത്തമോ കരാറോ ഇല്ല; പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ബ്രൂസ് വില്ലിസ്

News

ഡീപ്പ്‌കേക്ക് കമ്പനിയുമായി യാതൊരു വിധ പങ്കാളിത്തമോ കരാറോ ഇല്ല; പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ബ്രൂസ് വില്ലിസ്

ഡീപ്പ്‌കേക്ക് കമ്പനിയുമായി യാതൊരു വിധ പങ്കാളിത്തമോ കരാറോ ഇല്ല; പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന്‍ ബ്രൂസ് വില്ലിസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് തന്റെ മുഖത്തിന്റെ അവകാശം ഡീപ്പ്‌കേക്ക് എന്ന ഡീപ്പ്‌ഫേക്ക് കമ്പനിയ്ക്ക് നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹോളിവുഡ് മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇപ്പോഴിതാ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

ഡീപ്പ്‌കേക്ക് കമ്പനിയുമായി യാതൊരു വിധ പങ്കാളിത്തമോ കരാറുകളുമോയില്ലെന്ന് വില്ലിസിന്റെ സ്‌പോക്‌പേഴ്‌സണ്‍ ബിബിസിയെ അറിയിച്ചു. 2021ല്‍ ഒരു പരസ്യത്തിനായി മുഖം മറ്റൊരു നടന് ഡിജിറ്റലി ട്രാന്‍സ്പ്ലാന്റ് ചെയ്യുവാന്‍ നടന്‍ അനുമതി നല്‍കിയെന്നും, ഇപ്പോള്‍ ഡീപ്പ്‌കേക്കിന് ഡീപ്പ്‌ഫേക്കിങ്ങിന് അവകാശം വിറ്റുവെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വീഡിയോകളില്‍ ഒരു വ്യക്തിയുടെ രൂപവും ശബ്ദവും മറ്റൊരാള്‍ക്ക് നല്‍കുന്ന രീതിയാണ് ഡീപ്പ്‌ഫേക്കിങ്. ‘റോഗ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്‌റ്റോറി’, ‘ദി മന്‍ഡലോറിയന്‍ സീസണ്‍ 2’ തുടങ്ങിയ സിനിമസീരീസുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

നടന്റെ രൂപത്തിന്റെ അവകാശം വാങ്ങിയെന്ന വാര്‍ത്തകള്‍ ഡീപ്പ്‌കേക്കും നിഷേധിച്ചിട്ടുണ്ട്. ബ്രൂസ് ഒരു അവകാശവും വിറ്റിട്ടില്ല എന്ന് കമ്പനിയുടെ പ്രതിനിധി വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ബ്രൂസ് വില്ലിസ് അഭിനയജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.67കാരനായ നടന്‍ അഫാസിയ രോഗബാധിതനാവുകയും തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയുമായിരുന്നു. വായന, കേള്‍വി, സംസാരം എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന രോഗമാണിത്.

More in News

Trending

Recent

To Top