News
കുഞ്ഞുമറിയം സംശയം ചോദിക്കുമ്പോൾ ഗൂഗിൾ എടുക്കും; മറിയം ചോദിക്കുമ്പോഴാണ് ഞാനും അതേക്കുറിച്ച് ആലോചിക്കാറുള്ളത്; ദുല്‍ഖര്‍ സല്‍മാനും കുഞ്ഞുമറിയവും തമ്മിലുള്ള രസകരമായ വിശേഷം!
കുഞ്ഞുമറിയം സംശയം ചോദിക്കുമ്പോൾ ഗൂഗിൾ എടുക്കും; മറിയം ചോദിക്കുമ്പോഴാണ് ഞാനും അതേക്കുറിച്ച് ആലോചിക്കാറുള്ളത്; ദുല്‍ഖര്‍ സല്‍മാനും കുഞ്ഞുമറിയവും തമ്മിലുള്ള രസകരമായ വിശേഷം!
മലയാള സിനിമയുടെ ആദ്യ പേരാണ് മമ്മൂട്ടി. മമ്മൂട്ടിയെ പോലെ മകൻ ദുൽഖറും മറ്റെല്ലാ കുടുംബാംഗങ്ങളും മലയാളികൾക്കിടയിൽ സുപരിതമാണ്. ഇപ്പോഴിതാ ദുൽഖർ പങ്കുവച്ച ഒരു രസകരമായ വിശേഷമാണ് വൈറലാകുന്നത്.
മകള്‍ ജനിച്ചതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി ദുല്‍ഖര്‍ പറഞ്ഞിരുന്നു. എവിടെപ്പോയാലും വീട്ടിലേക്ക് തന്നെ തിരിച്ചെത്താനായി ആഗ്രഹിക്കാറുണ്ട്. മകളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് വാചാലനാവാറുണ്ട് അദ്ദേഹം.
അഭിമുഖങ്ങളിലെല്ലാം കുഞ്ഞുമറിയത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാവാറുണ്ട്. ഇപ്പോൾ പുതിയ ഒരു അഭിമുഖത്തിലും ദുല്‍ഖര്‍ മറിയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് .തന്റെ സിനിമകളെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ മകള്‍ സംശയം ചോദിക്കാറുണ്ടെന്നും അതിന് വേണ്ടി താനും ഫില്മോഗ്രഫി ഗൂഗിള്‍ ചെയ്യാറുണ്ടെന്നായിരുന്നു ഡിക്യു പറഞ്ഞത്.
“മകളോടൊപ്പം കുറച്ച് സമയം മാത്രമാണ് ചെലവഴിക്കാനാവുന്നത്. അമാലാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. അവള് സ്ട്രിക്ടാക്കിയാണ് നിര്‍ത്തുന്നത്. ഞാന്‍ തിരിച്ചുവന്നാല്‍ അതെല്ലാം കളയാറുണ്ട്. മറിയത്തിനൊപ്പമായി ചേച്ചിയുടെ മക്കളുമുണ്ട്. അവരെല്ലാം ഒന്നിച്ച് കളിക്കുന്നത് കണ്ടോണ്ടിരിക്കാന്‍ നല്ല രസമാണ്.
രണ്ടാമത്തെ സിനിമ ഏതാണ്, ആ പാട്ട് ഏത് ചിത്രത്തിലേതാണ് എന്നൊക്കെയാണ് ഇടയ്ക്ക് മറിയം ചോദിക്കാറുള്ളത്. ഇതൊന്നും ഞാനോര്ത്തിരിക്കുന്ന കാര്യങ്ങളല്ല. അതിനാല്‍ ഞാന്‍ ഗൂഗിളില്‍ നോക്കിയാണ് ഉത്തരങ്ങള്‍ കണ്ടെത്തുന്നത്.
എന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള് കേള്‍ക്കാറുണ്ട്. ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് കേള്‍ക്കുന്നത്. തന്റെ ഏറ്റവും വലിയ ഫാന്‍ ഗേളാണ് മകളെന്ന് പറഞ്ഞപ്പോള്‍ അതെയെന്ന് പറഞ്ഞ് ശരി വെക്കുകയായിരുന്നു ദുല്‍ഖര്‍. വാപ്പച്ചിയേയും മകനേയും പോലെ തന്നെ കൊച്ചുമകളും വാഹനപ്രേമിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
മകളുടെ കളിപ്പാട്ടങ്ങള്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ദുല്‍ഖര്‍ എത്തിയിരുന്നു. ഫ്രീ ടൈമില്‍ അവളോടൊപ്പം കളിക്കാനൊക്കെ കൂടാറുണ്ട്. അതിരാവിലെ ജിമ്മില്‍ പോയി ശീലമായത് വൈകുന്നേരങ്ങളില്‍ മകളോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
about dulqure
