മഞ്ജുവിനെ പൂട്ടാനുള്ള പണികളുമായി ഗുല്‍ചനെ വീണ്ടും കളത്തിലിറക്കി ദിലീപ്?; തുനിവിന്റെ സൗദി അറേബ്യന്‍ നിരോധനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇങ്ങനെ
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിന് കൈനിറയെ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നും തമിഴിലേയ്ക്കും ചുവടുറപ്പിച്ച മഞ്ജു തന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവിനായുള്ള കാത്തിരിപ്പിലാണ്. തല അജിത്ത് നായകനായി എത്തുന്ന ചിത്രത്തില്‍ കണ്‍മണി എന്ന നായിക വേഷമാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്.
അതുമാത്രമല്ല, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത് ആരാധകരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു. ഇതുവരെ കാണാത്ത ലുക്കില്‍, ആക്ഷന്‍ രംഗങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന മഞ്ജുവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇത് പ്രേക്ഷകപ്രതീക്ഷ വാനോളം ഉയര്‍ത്തിയിരുന്നു. കൂടുതലും നാടന്‍ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന മഞ്ജുവിന്റെ കരിയറിലെ തന്നെ ആദ്യത്തെ ആക്ഷന്‍ ചിത്രമാണ് ഇത്.
മഞ്ജുവും തല അജിത്തും ഒരുമിച്ചെത്തുന്നു എന്നുള്ള വാര്‍ത്ത വന്നപ്പോള്‍ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരുന്നതും. മഞ്ജു മലയാളത്തില്‍ നിന്നും അന്യ ഭാഷകളിലേയ്ക്ക് കടക്കുകയാണെന്നും നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും ഇതുവരെ കാണാത്ത മഞ്ജുവിനെയാണ് ഇനി കാണാന്‍ പോകുന്നതെന്നുമാണ് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള പല്ലിശ്ശേരി പറഞ്ഞിരുന്നത്. ഇത് ശരി വെയ്ക്കും വിധത്തിലായിരുന്നു പിന്നീട് പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍.
തുനിവ് റിലീസാകുന്നതോടു കൂടി മഞ്ജു പാന്‍ ഇന്ത്യന്‍ താരമാകുമെന്നും മഞ്ജുവിന്റെ ഡേറ്റിനായി വമ്പന്‍ പ്രൊഡ്യൂസര്‍മാര്‍ കാത്തിരിക്കുകയാണെന്നും സിനിമാ തിരക്കുകള്‍ കാരണം മഞ്ജുവിന് എല്ലാത്തിലും കൈകൊടുക്കാന്‍ കഴിയുന്നില്ലെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. മഞ്ജുവിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന ദിലീപിന് കിട്ടുന്ന എട്ടിന്റെ പണിയാണിതെന്നും കേസും വഴക്കുമായി അധികം സിനിമയുമില്ലാതെ ദിലീപ് കേരളത്തിനകത്ത് വട്ടം ചുറ്റുമ്പോള്‍ മഞ്ജു ഇന്ത്യയ്ക്ക് പുറത്ത് വരെ ശ്രദ്ധ നേടാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനുവരി 11ന് പൊങ്കല്‍ റിലീസായി ആണ് തുനിവ് റിലീസിനെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത മഞ്ജു ആരാധകരെയും അജിത്ത് ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തുന്നതായിരുന്നു. ചിത്രത്തിന്റെ റിലീസ് സൗദി അറേബ്യയില്‍ നിരോധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍, ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ് എന്നീ കാരണങ്ങളാണ് നിരോധനം എന്നാണ് റിപ്പോര്‍ട്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ല. ഇത് പൂര്‍ത്തീകരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനകളുണ്ട്.
.’നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എച്ച് വിനോദാണ് സംവിധാനം. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്.
എന്നാല്‍ ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. മഞ്ജുവിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ദിലീപാണ് ഇതിനെല്ലാം പിന്നിലെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കാരണങ്ങളും ഇക്കൂട്ടര്‍ തന്നെ പറയുന്നുണ്ട്. ഫാര്‍സ് ഫിലിംസ് ചെയര്‍മാന്‍ അഹമ്മദ് ഗുല്‍ചന്‍ എന്ന പേര് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. നടി ആക്രമിക്കപ്പെട്ട കേസ് അടുത്തിടെ വീണ്ടും കൊടുമ്പിരി കൊണ്ടപ്പോള്‍ ഉയര്‍ന്ന വന്ന പേരാണ് ഗുല്‍ചന്റേത്.
ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ചന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജനായ അഹമ്മദ് ഗുല്‍ചനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ അനുമതിയില്ലാതെ ഗള്‍ഫ് മേഖലയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കില്ലെന്നും ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് അഹമ്മദ് ഗുല്‍ചനെന്നും ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് ഇയാളെന്നും ബൈജു കൊട്ടാരക്കര അന്ന് പറഞ്ഞിരുന്നു.
ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗുല്‍ചന്റെ കമ്പനിയിലാണ് ദിലീപ് സഹോദരന്‍ സുരാജിന് ജോലി വാങ്ങി കൊടുത്തത്. വര്‍ഷങ്ങളായി അയാള്‍ക്കൊപ്പമായിരുന്നു സുരാജ്. ദേ പുട്ടിന്റെ ഉദ്ഘാടനമെന്ന് പറഞ്ഞ ദിലീപ് പോയത് ഗുല്‍ചനുമായി സംസാരിക്കാനായിരുന്നു. ഗുല്‍ചാ എന്റെ സിനിമ അവിടെ ഓടിക്കണമെന്ന് പറയുന്നത് അല്ലാ ഇവര്‍ തമ്മിലെ ബന്ധം.
മലയാളത്തിലെ എത്ര താരങ്ങള്‍ക്ക് ഗുല്‍ചനുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കണം. അയാള്‍ മലയാള സിനിമയെ നശിപ്പിക്കാനായി ഇറങ്ങിയ ആളാണ്. ചില താരങ്ങളുടെ ഒഴികെ സിനിമകള്‍ ഇവര്‍ ഗള്‍ഫില്‍ ഓടിക്കില്ല. ചില സ്‌റ്റേജ് പരിപാടികള്‍ക്ക് പോലും ഇയാള്‍ ഇടപെട്ടിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. ഈ വേളയില്‍ മഞ്ജുവിന്റെ ചിത്രത്തിന്റെ റിലീസ് തടഞ്ഞതില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ഗുല്‍ചനും ബന്ധമുള്ളതായാണ് പലരും പറയുന്നത്.
ഈ ചിത്രം റിലീസാകുന്നതോടു കൂടി മഞ്ജുവിന്റെ സ്റ്റാര്‍ വാല്യു ഉയരുമെന്നതില്‍ സംശയമില്ല. വെച്ചടി വെച്ചടി കയറ്റമാണ് മഞ്ജുവിന്. തിരിച്ചു വരവില്‍ കേരളത്തിനു പുറത്തും തിളങ്ങുന്ന മഞ്ജുവിനെ തകര്‍ക്കാനുള്ള ദിലീപിന്റെ കളിയാണിതെന്നാണ് സംസാരം. ദിലീപിന്റേതായി അണിയറയില്‍ ചിത്രങ്ങളൊരുന്നുണ്ടെങ്കിലും ദിലീപിന്റെ സ്റ്റാര്‍ വാല്യു കുറഞ്ഞിട്ടുണ്ടെന്ന് പല സിനിമാക്കാരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതിനൊരു തടയിടാന്‍ ദിലീപിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ചര്‍ച്ചകള്‍.