പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അനുശ്രീ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സഹോദരങ്ങള്‍ക്കൊപ്പം വേനല്‍മഴ നനയുന്ന ഒരു വീഡിയോയാണ് അനുശ്രീ പങ്കുവയ്ക്കുന്നത്.
ഇന്നലത്തെ മഴയില്‍. വേനല്‍ മഴയുടെ വരവേല്പിനെ ആഘോഷിക്കണം… നനഞ്ഞു കൊണ്ട് തന്നെ വരവേല്ക്കണം, മഴയില്‍ കുട്ടികളാവുക,’ എന്നാണ് അനുശ്രീ കുറിക്കുന്നത്.
2012ല്‍ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടന് എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവന്‍കോഴി, മൈ സാന്റാ തുടങ്ങി ഒരുപിടി നല്ല നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....